Saturday, August 15, 2026
23.8 C
Irinjālakuda

തൃശൂർ ജില്ലയിൽ 32 പേർക്ക് കൂടി കോവിഡ്:68 പേർക്ക് രോഗമുക്തി


ജില്ലയിൽ 32 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 68 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 477 ആണ്. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2101 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 1606 ആണ്.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 28 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ. ശക്തൻ ക്ലസ്റ്ററിൽ നിന്ന് 5 പേർക്കും പുത്തൻചിറ ക്ലസ്റ്ററിൽ നിന്ന് 3 പേർക്കും മിണാലൂർ, കെഎസ്ഇ ക്ലസ്റ്ററിൽ നിന്ന് ഓരോരുത്തർക്ക് വീതവും രോഗബാധയുണ്ടായി. കാട്ടാകാമ്പാൽ സ്വദേശിയായ ആരോഗ്യപ്രവർത്തകയ്ക്ക് (47) രോഗം സ്ഥിരീകരിച്ചു. മറ്റ് സമ്പർക്കം വഴി 15 പേർക്ക് രോഗബാധയുണ്ടായി. രോഗഉറവിടമറിയാത്ത 2 പേരും പോസിറ്റീവായി. ഷാർജയിൽ നിന്ന് തിരിച്ചെത്തിയ 2 പേരും ഇതരസംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തിയ 2 പേരും രോഗം സ്ഥിരീകരിച്ചവരിലുൾപ്പെടുന്ന.രോഗം സ്ഥീരികരിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലുമായി കഴിയുന്നവർ. ചൊവ്വാഴ്ചയിലെ കണക്ക്:
ഗവ. മെഡിക്കൽ കോളേജ് ത്യശ്ശൂർ – 57, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -മുളങ്കുന്നത്തുകാവ് നെഞ്ചുരോഗാശുപത്രി- 27, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -07, ജി.എച്ച് ത്യശ്ശൂർ-14, കൊടുങ്ങലൂർ താലൂക്ക് ആശുപത്രി – 13, കില ബ്ലോക്ക് 1 ത്യശ്ശൂർ-61, കില ബ്ലോക്ക് 2 ത്യശ്ശൂർ- 63, വിദ്യ സി.എഫ്.എൽ.ടി.സി വേലൂർ-112, എം.എം.എം കോവിഡ് കെയർ സെന്റർ ത്യശ്ശൂർ – 20, ചാവക്കാട് താലൂക്ക് ആശുപത്രി -9, ചാലക്കുടി താലൂക്ക് ആശുപത്രി -5, സി.എഫ്.എൽ.ടി.സി കൊരട്ടി – 28, കുന്നംകുളം താലൂക്ക് ആശുപത്രി -9, ജി.എച്ച് . ഇരിങ്ങാലക്കുട – 13, ഡി.എച്ച്. വടക്കാഞ്ചേരി – 12, സെന്റ് ജെയിംസ് ചാലക്കുടി- 1, ഹോം ഐസോലേഷൻ – 4.നിരീക്ഷണത്തിൽ കഴിയുന്ന 9708 പേരിൽ 9224 പേർ വീടുകളിലും 484 പേർ ആശുപത്രികളിലുമാണ.് കോവിഡ് സംശയിച്ച് 28 പേരേയാണ് ചൊവ്വാഴ്ച ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 645 പേരെ ചൊവ്വാഴ്ച നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1919 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
ചൊവ്വാഴ്ച 1492 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 49274 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 48274 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1000 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി 11254 പേരുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ചൊവ്വാഴ്ച 381 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 85 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.ചൊവ്വാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 335 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തിട്ടുണ്ട്.

ജില്ലയിലെ പോസിറ്റീവ് കേസുകൾ

  1. സമ്പർക്കം-കാറളം – 43 പുരുഷൻ.
  2. സമ്പർക്കം-ത്യശ്ശൂർ കോർപ്പറേഷൻ – 45 പുരുഷൻ.
  3. സമ്പർക്കം- -ത്യശ്ശൂർ കോർപ്പറേഷൻ – 34 പുരുഷൻ.
  4. സമ്പർക്കം- പടിയൂർ – 63 പുരുഷൻ.
  5. സമ്പർക്കം-പടിയൂർ – 52 സ്ത്രീ.
  6. സമ്പർക്കം-പടിയൂര് – 58 സ്ത്രീ.
  7. സമ്പർക്കം-അവണ്ണിശ്ശേരി – 65 സ്ത്രീ.
  8. സമ്പർക്കം- ത്യശ്ശൂർ കോർപ്പറേഷൻ – 58 സ്ത്രീ.
  9. സമ്പർക്കം-ഇരിങ്ങാലക്കുട – 7 ആൺകുട്ടി.
  10. സമ്പർക്കം-ഇരിങ്ങാലക്കുട – 31 സ്ത്രീ.
  11. സമ്പർക്കം-കൈപ്പമംഗലം – 5 പെൺകുട്ടി.
  12. സമ്പർക്കം-കൈപ്പമംഗലം – 85 പുരുഷൻ.
  13. സമ്പർക്കം-കൈപ്പമംഗലം – 42 പുരുഷൻ.
  14. സമ്പർക്കം-കാറളം – 39 പുരുഷൻ.
  15. സമ്പർക്കം-ഇരിങ്ങാലക്കുട – 32 പുരുഷൻ.
  16. ആരോഗ്യ പ്രവർത്തക – കാട്ടാകാമ്പാൽ സ്വദേശി – 47 സ്ത്രീ.
  17. കെ.എസ്.ഇ ക്ലസ്റ്റർ- ചേർപ്പ് – 67 സ്ത്രീ.
  18. മിണാലൂർ ക്ലസ്റ്റർ- വടക്കാഞ്ചേരി – 37 പുരുഷൻ.
  19. പുത്തൻച്ചിറ ക്ലസ്റ്റർ- പുത്തൻച്ചിറ – 70 സ്ത്രീ.
  20. പുത്തൻച്ചിറ ക്ലസ്റ്റർ- പുത്തൻച്ചിറ – 56 സ്ത്രീ.
  21. പുത്തൻച്ചിറ ക്ലസ്റ്റർ- പുത്തൻച്ചിറ – 24 സ്ത്രീ.
  22. ശക്തൻ ക്ലസ്റ്റർ- പാറളം – 23 സ്ത്രീ.
  23. ശക്തൻ ക്ലസ്റ്റർ- പാറളം – 32 പുരുഷൻ.
  24. ശക്തൻ ക്ലസ്റ്റർ- പാറളം – 1 ആൺകുട്ടി.
  25. ശക്തൻ ക്ലസ്റ്റർ- പാറളം – 58 സ്ത്രീ.
  26. ശക്തൻ ക്ലസ്റ്റർ -ത്യശ്ശൂർ കോർപ്പറേഷൻ – 41 പുരുഷൻ.
  27. ഷാർജയിൽ നിന്ന് വന്ന മുരിയാട് സ്വദേശി – 35 പുരുഷൻ.
  28. ഷാർജയിൽ നിന്ന് വന്ന വളളത്തോൾ നഗർ സ്വദേശി – 48 പുരുഷൻ.
  29. തെലുങ്കാനയിൽ നിന്ന് വന്ന കൊടുങ്ങലൂർ സ്വദേശി – 40 പുരുഷൻ.
  30. ചെന്നയിൽ നിന്ന് വന്ന ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി സ്വദേശി – 44 പുരുഷൻ.
  31. ഉറവിടമറിയാത്ത ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി – 33 പുരുഷൻ.
  32. ഉറവിടമറിയാത്ത രാമവർമ്മപുരം സ്വദേശി – 32 പുരുഷൻ.

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട : നഗരസഭ-18- വാർഡ് മടത്തിക്കര മുക്കുളം വീട്ടിൽ പരേതനായ കൊച്ചുരാമൻ...

0480 വാർഷിക സമ്മേളനവും നാടകവും

0480 വാർഷിക സമ്മേളനവും നാടകവും "പാടുക പാട്ടുകാരാ ". (പ്രവേശനം സൗജന്യമാണ്.) 2026 ആഗസ്റ്റ്...

കേരള മുഖ്യമന്ത്രിയെ കുറിച്ചുള്ള വിഡിയോ ആൽബം പ്രകാശനം ചെയ്തു.

കേരള മുഖ്യമന്ത്രി വി.ഡി.സതീശനെ സംബന്ധിച്ച് അമേരിക്കയിൽ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട ക്കാരനും...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അഞ്ച് ഇന്തൊനേഷ്യൻ സർവകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അഞ്ച് ഇന്തൊനേഷ്യൻ സർവ്വകലാശാലകളുമായി അക്കാദമിക ഗവേഷണ സഹകരണത്തിനായുള്ള...

കെ.എസ്.ടി.എ പ്രവർത്തക കൺവെൻഷൻ

കെ.എസ്. ടി.എ ഇരിഞ്ഞാലക്കുട ഉപജില്ല പ്രവർത്തക കൺവെൻഷൻ നടന്നു. ജില്ലാ ജോയിൻ...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട : നഗരസഭ-18- വാർഡ് മടത്തിക്കര മുക്കുളം വീട്ടിൽ പരേതനായ കൊച്ചുരാമൻ...

0480 വാർഷിക സമ്മേളനവും നാടകവും

0480 വാർഷിക സമ്മേളനവും നാടകവും "പാടുക പാട്ടുകാരാ ". (പ്രവേശനം സൗജന്യമാണ്.) 2026 ആഗസ്റ്റ്...

കേരള മുഖ്യമന്ത്രിയെ കുറിച്ചുള്ള വിഡിയോ ആൽബം പ്രകാശനം ചെയ്തു.

കേരള മുഖ്യമന്ത്രി വി.ഡി.സതീശനെ സംബന്ധിച്ച് അമേരിക്കയിൽ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട ക്കാരനും...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അഞ്ച് ഇന്തൊനേഷ്യൻ സർവകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അഞ്ച് ഇന്തൊനേഷ്യൻ സർവ്വകലാശാലകളുമായി അക്കാദമിക ഗവേഷണ സഹകരണത്തിനായുള്ള...

കെ.എസ്.ടി.എ പ്രവർത്തക കൺവെൻഷൻ

കെ.എസ്. ടി.എ ഇരിഞ്ഞാലക്കുട ഉപജില്ല പ്രവർത്തക കൺവെൻഷൻ നടന്നു. ജില്ലാ ജോയിൻ...

നിര്യാതയായി

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻക്കാട് ജയ കേരള...

നാലമ്പല തീർത്ഥാടന പദ്ധതിക്ക് 10 കോടി രൂപക്ഷേത്രങ്ങൾ സന്ദർശിച്ച് തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നാലമ്പല തീർത്ഥാടനം കൊണ്ട് പ്രശസ്തമായ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ കൂടല്‍മാണിക്യം ഭരത...
spot_img

Related Articles

Popular Categories

spot_imgspot_img