ഹയർസെക്കൻഡറി അഡ്മിഷന് 10% സംവരണം അഭിനന്ദനാർഹം-വാര്യർ സമാജം

67
Advertisement

ഇരിങ്ങാലക്കുട :മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക്സംവരണം എന്ന പ്രഖ്യാപിത നയത്തിലെ ഒരു ചവിട്ടുപടിയാണ് സംസ്ഥാന സർക്കാർ ഇറക്കിയ ഹയർ സെക്കൻഡറി അഡ്മിഷന് 10% അനുവദിച്ച ഉത്തരവ്.സംസ്ഥാന സർക്കാരിൻറെ ഈ ഉത്തരവിനെ വാര്യർ സമാജം അഭിനന്ദിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.മുരളീധരൻ അറിയിച്ചു. സംസ്ഥാന പ്രസിഡൻറ് എം.ആർ.ശശി അധ്യക്ഷത വഹിച്ചു. പി.വി.ശങ്കരനുണ്ണി,എ.സി. സുരേഷ്,സി.ബി.എസ്.വാരിയർ,ആർ.രാജേഷ്, ജി.ശിവകുമാർഎന്നിവർ സംസാരിച്ചു. വാര്യർ സമാജം ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ് മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം ഏർപ്പെടുത്തണം എന്നത്.