കേരള മുഖ്യമന്ത്രി വി.ഡി.സതീശനെ സംബന്ധിച്ച് അമേരിക്കയിൽ ജോലി ചെയ്യുന്ന ഇരിങ്ങാലക്കുട ക്കാരനും ജെ.സി.ഐ. അംഗവും പ്രശസ്ത ഗാനരചയിതാവും കൂടിയായ സേവ്യർ ഇലഞ്ഞിക്കൽ രചിച്ച് കെ.കൃഷ്ണകുമാർ ആലുവ പാടിയ ആൽബം ഇരിങ്ങാലക്കുട എം.എൽ.എ. അഡ്വ.തോമസ് ഉണ്ണിയാടൻ പ്രകാശനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു. ഐ.സി.എൽ. ഫിൻ കോർപ്പ് സി.എം.ഡി.കെ.ജി. അനിൽ കുമാർ മുഖ്യാതിഥി ആയിരുന്നു. പുഞ്ചിരി സേവ്യർ, അഡ്വ. ഹോബി ജോളി, ടെൽസൺ കോട്ടോളി, ഷാജു പാറേക്കാടൻ എന്നിവർ പ്രസംഗിച്ചു




