Thursday, August 13, 2026
27.7 C
Irinjālakuda

നാലമ്പല തീർത്ഥാടന പദ്ധതിക്ക് 10 കോടി രൂപക്ഷേത്രങ്ങൾ സന്ദർശിച്ച് തോമസ് ഉണ്ണിയാടൻ എം എൽ എ

ഇരിങ്ങാലക്കുട: നാലമ്പല തീർത്ഥാടനം കൊണ്ട് പ്രശസ്തമായ ഇരിങ്ങാലക്കുട നിയോജക

മണ്ഡലത്തിലെ കൂടല്‍മാണിക്യം ഭരത സ്വാമി ക്ഷേത്രം, പായമ്മല്‍ ശത്രുഘ്ന ക്ഷേത്രം,നാട്ടിക നിയോജകമണ്ഡലത്തിലെ തൃപ്രയാർ ശ്രീരാമ ക്ഷേത്രം, അങ്കമാലി നിയോജകമണ്ഡലത്തിലെ തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാള്‍ ക്ഷേത്രം എന്നിവിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുന്നതിന് തോമസ് ഉണ്ണിയാടൻ എം എൽ എ സന്ദർശനം നടത്തി. കര്‍ക്കിടക മാസത്തില്‍ ദശരഥപുത്രന്മാരായ ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്നന്‍ എന്നിവരുടെ ക്ഷേത്രങ്ങളിലേക്ക് ഒരേ പകൽ ദര്‍ശനം നടത്താന്‍ പതിനായിരക്കണക്കിന് ഭക്തരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ പ്രാധാന്യം കണക്കിലെടുത്ത് കഴിഞ്ഞ ബജറ്റിൽ തോമസ് ഉണ്ണിയാടൻ എം എൽ എ ആവശ്യപ്പെട്ടതിനെ തുടർന്ന് ഈ നാല് ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയുള്ള നാലമ്പല തീർത്ഥാടന പാക്കേജിന് മുഖ്യമന്ത്രി വി.ഡി. സതീശൻ 10 കോടി രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ച് നാലു ക്ഷേത്രങ്ങളിലും തീർത്ഥാടകരായ ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് തോമസ് ഉണ്ണിയാടൻ എം എൽ എ പറഞ്ഞു. തീർത്ഥാടന യാത്രക്കിടയിൽ തീർത്ഥാടകർക്ക് വിശ്രമിയ്ക്കാനും ഭക്ഷണം കഴിക്കാനുമുള്ള ഇടത്താവളങ്ങളും പാക്കേജിൽ ഉണ്ടാകും.

കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലഘട്ടത്തിൽ താൻ എം എൽ എ ആയിരിക്കെ നേടിയെടുത്ത 4 കോടി രൂപ ഉപയോഗിച്ച് ഈ നാല് ക്ഷേത്രങ്ങളിലും നടപ്പാത, വിശ്രമ കേന്ദ്രം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ചെയ്തിരുന്നു. ഈ നാലമ്പല ഈ തീർത്ഥാടനത്തെ രാജ്യത്തിന്റെ തീർത്ഥാടന ഭൂപടത്തിൽ ഇടം നേടികൊടുക്കുകയാണ് തന്റെ ആഗ്രഹമെന്നും അതിനു വേണ്ടിയുള്ള പരിശ്രമങ്ങൾ തുടരുമെന്നും ഉണ്ണിയാടൻ പറഞ്ഞു.

രാവിലെ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലെത്തിയ എം എൽ എ യെ ദേവസ്വം മാനേജർ വി.എ. വിനീത, ഹെൽത്ത് സൂപ്പർവൈസർ ടി.പി.വിനീഷ്‌കുമാർ, അസി. കമ്മീഷണർ എൻ.വി.ഷീജ എന്നിവർ ചേർ സ്വീകരിച്ചു. കൂടല്‍മാണിക്യം ക്ഷേത്രത്തിൽ ദേവസ്വം ഭാരവാഹികളായ കെ.ജി. അജയകുമാർ, ഡോ. ഹരിതം മുരളി, അഡ്മിനിസ്ട്രേറ്റർ രാധേഷ്, എം.പി. സജീവൻ, എന്നിവരും മൂഴികുളം ക്ഷേത്രത്തിൽ മേൽ ശാന്തി എം.ജി.കൃഷ്ണൻ, ഓഫീസർ അഭിജിത്ത്, നാലമ്പല കോ ഓർഡിനേഷൻ കമ്മിറ്റിയംഗം ശശിധരൻ എന്നിവരും പായമ്മല്‍ ക്ഷേത്രത്തിൽ തന്ത്രിമാരായ സതീശൻ നമ്പൂതിരിപ്പാട്,പ്രദീപ് നമ്പൂതിരിപ്പാട്, പദ്മനാഭൻ നമ്പൂതിരിപ്പാട്, ദേവസ്വം സെക്രട്ടറി ഐ.പി. ജയൻ, സേവാസമിതി സെക്രട്ടറി ഇ. ആർ. രമേശ്, പഞ്ചായത്തംഗങ്ങളായ ടി.ആർ രാജേഷ്, രഞ്ജിനി ശ്രീകുമാർ, ടി.ആർ.ഷാജു എന്നിവർ ചേർന്ന് സ്വീകരിച്ചു

Hot this week

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അഞ്ച് ഇന്തൊനേഷ്യൻ സർവകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അഞ്ച് ഇന്തൊനേഷ്യൻ സർവ്വകലാശാലകളുമായി അക്കാദമിക ഗവേഷണ സഹകരണത്തിനായുള്ള...

കെ.എസ്.ടി.എ പ്രവർത്തക കൺവെൻഷൻ

കെ.എസ്. ടി.എ ഇരിഞ്ഞാലക്കുട ഉപജില്ല പ്രവർത്തക കൺവെൻഷൻ നടന്നു. ജില്ലാ ജോയിൻ...

നിര്യാതയായി

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻക്കാട് ജയ കേരള...

മാധ്യമപ്രവർത്തകരായആനാട് ശശി- കെഎം ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

നെടുമങ്ങാട് : മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെയും, ഗാന്ധിയൻ കർമ്മവേദിയുടെയും ആഭിമുഖ്യത്തിൽ...

Topics

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് അഞ്ച് ഇന്തൊനേഷ്യൻ സർവകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അഞ്ച് ഇന്തൊനേഷ്യൻ സർവ്വകലാശാലകളുമായി അക്കാദമിക ഗവേഷണ സഹകരണത്തിനായുള്ള...

കെ.എസ്.ടി.എ പ്രവർത്തക കൺവെൻഷൻ

കെ.എസ്. ടി.എ ഇരിഞ്ഞാലക്കുട ഉപജില്ല പ്രവർത്തക കൺവെൻഷൻ നടന്നു. ജില്ലാ ജോയിൻ...

നിര്യാതയായി

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ തുറവൻക്കാട് ജയ കേരള...

മാധ്യമപ്രവർത്തകരായആനാട് ശശി- കെഎം ബഷീർ അനുസ്മരണം സംഘടിപ്പിച്ചു

നെടുമങ്ങാട് : മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെയും, ഗാന്ധിയൻ കർമ്മവേദിയുടെയും ആഭിമുഖ്യത്തിൽ...

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്രറയിൽവേമന്ത്രിക്ക് സമർപ്പിക്കുന്ന ഒരുലക്ഷം പേരുടെ ഭീമഹർജി ഒപ്പിടൽ

ഇരിഞ്ഞാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി കേന്ദ്രറയിൽവേമന്ത്രിക്ക് സമർപ്പിക്കുന്ന ഒരുലക്ഷം പേരുടെ ഭീമഹർജി...

ഇരിങ്ങാലക്കുട സ്പെഷൽ സബ് ജയിലിൽ വെച്ച് സഹതടവുകാരനെ ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സ്പെഷൽ സബ് ജയിലിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ 2025...

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...
spot_img

Related Articles

Popular Categories

spot_imgspot_img