ഇരിങ്ങാലക്കുട നഗരസഭയുടെ കീഴില്‍ ആരംഭിക്കുന്ന ഷ്രെഡ്ഡിംഗ് – ബെയ്‌ലിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

411
Advertisement

ഇരിങ്ങാലക്കുട നഗരസഭയുടെ കീഴില്‍ ആരംഭിക്കുന്ന ഷ്രെഡ്ഡിംഗ് – ബെയ്‌ലിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി ഡോ. കെ .ടി ജലീല്‍ നിര്‍വഹിച്ചു.ഇരിങ്ങാലക്കുട ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറി ഒ .എന്‍ അജിത്ത് കുമാര്‍ റിപ്പോര്‍ട്ട് അവതരണം നടത്തി.ഉറവിടങ്ങളില്‍ വെച്ച് വേര്‍തിരിച്ച പ്ലാസ്റ്റിക്ക് പാഴ്‌വസ്തുക്കള്‍ നഗരസഭ പ്രദേശത്ത് നിന്നും ഹരിതകര്‍മ്മ സേന വഴി ശേഖരിക്കുകയും ,ഇങ്ങനെ ശേഖരിച്ച പ്ലാസ്റ്റിക്ക് പാഴ്‌വസ്തുക്കള്‍ തരം തിരിച്ച് പുനരുപയോഗം സാദ്ധ്യമായവ ബെയ്‌ലിംഗ് നടത്തുന്നതിനും ,പുനരുപയോഗം സാദ്ധ്യമല്ലാത്തവ ഷ്രഡ്ഡിംഗ് നടത്തുന്നതിനാണ് ഈ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്    .ഇരിങ്ങാലക്കുട ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നായര്‍ ,ആരോഗ്യകാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എ അബ്ദുള്‍ ബഷീര്‍ ,വികസന കാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.വി സി വര്‍ഗ്ഗീസ് ,ക്ഷേമകാര്യം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മീനാക്ഷി ജോഷി,പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വല്‍സല ശശി,വിദ്യാഭ്യാസ -കലാകായികം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം ആര്‍ ഷാജു ,കോണ്‍ഗ്രസ് പ്രസിഡന്റ് ജോസഫ് ചാക്കോ ,സി പി ഐ (എം) ഏരിയ സെക്രട്ടറി പി വി ശിവകുമാര്‍ ,സി പി ഐ ഏരിയ സെക്രട്ടറി പി .മണി ,ബി ജെ പി നിജോജക മണ്ഡലം പ്രസിഡന്റ് ടി എസ് സുനില്‍ കുമാര്‍,കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ മുഹമ്മദ്കുട്ടി എം നന്ദി പറഞ്ഞു

Advertisement