സംയുക്ത കർഷകസമരസമിതി 12 കേന്ദ്ര ഗവൺമെൻ്റ് ഓഫീസ്സുകൾക്കു മുൻപിൽ ധർണ്ണ സമരം നടത്തി

25
Advertisement

ഇരിങ്ങാലക്കുട: സംയുക്ത കർഷകസമരസമിതി ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 12 കേന്ദ്ര ഗവൺമെൻ്റ് ഓഫീസ്സുകൾക്കു മുൻപിൽ ധർണ്ണ സമരം നടത്തി. ഐതിഹാസികമായ ദെൽഹി കർഷക സമരം 200 ദിവസം പിന്നിട്ട സാഹചര്യത്തിൽ കർഷക വിരുദ്ധ കരിനിയമങ്ങൾ റദ്ദുചെയ്ത്, കൃഷിയെ രക്ഷിക്കൂ, ജനാധിപത്യത്തെ രക്ഷിക്കൂ, ഇന്ത്യയെ രക്ഷിക്കൂ എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇരിങ്ങാലക്കുട ഏരിയ ഇടത് പക്ഷ കർഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ്‌ ഓഫീസിന് മുൻപിൽ നടന്ന ധർണ സമരം കേരള കർഷക സംഘം ഏരിയ പ്രസിഡന്റ്‌ ടി. എസ്‌. സജീവൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ കർഷക സംഘം തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി. ജി. ശങ്കരനാരായണൻ ഉത്ഘാടനം ചെയ്തു. ടൌൺ വെസ്റ്റ് സെക്രട്ടറി എം. അനിൽകുമാർ സ്വാഗതവും ടൌൺ ഈസ്റ്റ്‌ പ്രസിഡന്റ്‌ കെ. ഡി. ജോൺസൻ നന്ദിയും പറഞ്ഞു.

Advertisement