ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 ഡി കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരംജോണ്‍സണ്‍ കോലങ്കണ്ണിക്ക് സമ്മാനിച്ചു

22

ഇരിങ്ങാലക്കുട : 2021-22 വര്‍ഷത്തെ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318ഡി കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം കൊമ്പിടിഞ്ഞമാക്കല്‍ ലയണ്‍സ് ക്ലബ്ബ് അംഗംജോണ്‍സണ്‍ കോലങ്കണ്ണിക്ക് സമ്മാനിച്ചു. 2021-22 വര്‍ഷകാലയളവില്‍ ഇദ്ദേഹംനടത്തിയിട്ടുള്ള വിവിധങ്ങളായ പ്രവര്‍ത്തനങ്ങളുടേയും പ്രത്യേകമായിമെഡിക്കല്‍ ക്യാമ്പുകളുടെ സംഘാടന മികവിനാണ് പുരസ്‌കാരം. ഏകദേശം 60 ഓളംമെഡിക്കല്‍ ക്യാമ്പുകളാണ് ഇദ്ദേഹം ഈ കാലയളവില്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ16 വര്‍ഷങ്ങളിലായി 1300ഓളം മെഡിക്കല്‍ ക്യാമ്പുകളാണ് ജോണ്‍സണ്‍കോലങ്കണ്ണി സംഘടിപ്പിച്ചത്. തൃശ്ശൂര്‍ കിണറ്റിങ്ങല്‍ ടെന്നീസ് കോര്‍ട്ട്ഹാളില്‍ നടന്ന അവാര്‍ഡ് ദാന സമ്മേളനത്തില്‍ വച്ച് മുന്‍ ഡിസ്ട്രിക്ട്ഗവര്‍ണറും മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ സെക്രട്ടറിയുമായ ജോര്‍ജ് മൊറോലിജോണ്‍സണ്‍ കോലങ്കണ്ണിക്ക് പുരസ്‌കാരം കൈമാറി. അവാര്‍ഡ് ദാന സമ്മേളനം’ലോറല്‍സ്’ മുന്‍ ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ വി.പി നന്ദകുമാര്‍ ഉദ്ഘാടനംചെയ്തു. ജോര്‍ജ് മോറോലി അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട്ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍ മുഖ്യാതിഥിയായിരുന്നു. മുന്‍ മള്‍ട്ടിപ്പിള്‍കൗണ്‍സില്‍ ചെയര്‍മാന്‍ സാജു ആന്റണി പാത്താടന്‍, വൈസ് ഡിസ്ട്രിക്ട്ഗവര്‍ണര്‍മാരായ ടോണി ആനോക്കാരന്‍, ജെയിംസ് വളപ്പില, മുന്‍ ഡിസ്ട്രിക്റ്റ്ഗവര്‍ണര്‍മാരായ ടി.ജെ തോമസ്, അഡ്വ.സൂര്യപ്രഭ, ഇ.ഡി ദീപക് എന്നിവര്‍

Advertisement