നാടകോത്സവത്തിൽ വച്ച് പ്രഗത്ഭരെ ആദരിച്ചു

94
Advertisement

ഇരിങ്ങാലക്കുട : എസ്എന്‍വൈഎസ് ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 43-ാമത് നാടക മത്സരത്തിനോടനുബന്ധിച്ച് ആദരിക്കല്‍ ചടങ്ങ് നടത്തി. ചടങ്ങില്‍ വെച്ച് ആംഡ് പോലീസ് ഇന്‍സ്‌പെക്ടറും, നാഷ്ണല്‍ മാസ്റ്റേഴ്‌സ് നീന്തല്‍ മത്സരത്തില്‍ 50 മീറ്റര്‍, 100 മീറ്റര്‍ വിഭാഗത്തില്‍ സ്വര്‍ണ്ണമെഡലും 200 മീറ്റര്‍ റിലേയില്‍ വെങ്കലമെഡലും കരസ്ഥമാക്കിയ ഐ.സി.പ്രദീപിനെ പുല്ലൂർ കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളിയും സത്യജിത്ത് റേ ഇന്റര്‍നാഷ്ണല്‍ ഷോട്ട് ഫിലിം ആന്റ് ഡോക്യുമെന്ററി ഫെസ്റ്റിവെലില്‍ മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ട വൈഗ കെ.സജീവിനെ സംഘാടക സമിതി രക്ഷാധികാരി ശിവദാസൻ മാഞ്ഞോളിയും ആദരിച്ചു. തുടർന്ന് ജോസ്.ജെ.ചിറ്റിലപ്പിള്ളി അനുമോദന പ്രസംഗം നടത്തി. സ്വാഗതസംഘം കൺവീനർ ബാലു വി.ബി. സ്വാഗതം പറഞ്ഞു.

Advertisement