വള്ളിവട്ടം ബ്രാലത്ത് സ്പിരിറ്റ് കഴിച്ച് യുവാക്കൾ ആശുപത്രിയിലായ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ

239
Advertisement

ഇരിങ്ങാലക്കുട: വള്ളിവട്ടം ബ്രാലത്ത് സ്പിരിറ്റ് കഴിച്ച് യുവാക്കൾ ആശുപത്രിയിലായ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. പ്രധാന പ്രതി വള്ളിവട്ടം പോത്തേഴത്ത് വീട്ടിൽ ബിജോയിക്ക് സ്പിരിറ്റ് എത്തിച്ച് നല്കിയ നടവരമ്പ് ചാത്തംമ്പിള്ളി വീട്ടിൽ ഷൈൻ 57 വയസ്സ് നെയാണ് സിഐ എം ജെ ജിജോ, എസ് ഐ അനൂപ് എന്നിവരുടെ നേത്യത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് . നേരത്തെ സ്പിരിറ്റ് കേസിൽ പ്രതിയായിട്ടുള്ള ഷൈനിൻ്റെ പക്കൽ ഉണ്ടായിരുന്ന ഒരു ലിറ്ററോളം സ്പിരിറ്റാണ് ഇയാൾ വള്ളിവട്ടത്തുള്ള ബിജോയിയുടെ വീട്ടിൽ എത്തിച്ച് നല്കിയതെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Advertisement