Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണ്‍സിന്റെ ‘ഹോം ഫോര്‍ ഹോംലസ് ‘പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട ഗാന്ധിഗ്രാം സ്വദേശി പോളിന് നിര്‍മ്മിച്ച് നല്‍കിയ ഭവനത്തിന്റെ താക്കോല്‍ദാനം ലയണ്‍സ് ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ എം.ഡി.ഇഗ്നെഷ്യസ് നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് റെജി മാളക്കാരന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ.ഡെയിന്‍ ആന്റണി, ട്രഷറര്‍ ബിജു, ഫാ.ആല്‍ബിന്‍ പുന്നേലിപറമ്പില്‍, അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി പോള്‍ തോമസ് മാവേലി, കെ.എന്‍.സുഭാഷ്, അഡ്വ.ജോണ്‍ നിധിന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.