കാരുണ്യദിനമായി ആചരിച്ചു

58

ഇരിങ്ങാലക്കുട : കെ.എംമാണിയുടെ 87-ാം ജന്മദിനത്തോടനുബന്ധിച്ച് കേരളകോണ്‍ഗ്രസ്സ് (എം) ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി കാരുണ്യദിനമായി ആചരിച്ചു. ഗവ.ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്ക് ഭക്ഷണവിതരണം നടത്തി. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സംഗീതഫ്രാന്‍സിസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ഗവ.ജനറല്‍ ആശുപത്രി സൂപ്രണ്ട് ഇന്‍-ചാര്‍ജ്ജ് ഡോ.ഹേമന്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടരി ടി.കെ.വര്‍ഗ്ഗീസ് മാസ്റ്റര്‍ ആമുഖ പ്രഭാഷണം നടത്തി. ഇ.വി.ആന്റൊ, ബിജു ആന്റണി, കെ.ബി.ഷമീര്‍, ഡേവീസ് ചക്കാലക്കല്‍, പി.ആര്‍.സുശീലന്‍, എം.കെ.കണ്ണന്‍, ജൂലിയസ് ആന്റണി, സേമു ജോസഫ്, സി.എം.പുഷ്‌പേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement