കേരള NGO അസോസിയേഷൻ ഇരിങ്ങാലക്കുട ബ്രാഞ്ച് ഉപവാസ സമരം നടത്തി

47

ഇരിങ്ങാലക്കുട :കേരള NGO അസോസിയേഷൻ ഇരിങ്ങാലക്കുട ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർക്കാർ ജീവനക്കാരും പെൻഷൻകാരും ഇരിങ്ങാലക്കുട ആൽത്തറ പരിസരത്ത് രാവിലെ 10:30 മുതൽ 5:30 വരെ ഉപവാസ സമരം നടത്തി .കുടിശ്ശികയായ ക്ഷാമബത്ത ഉടൻ അനുവദിക്കുക ,ഇടക്കാലാശ്വാസം അനുവദിക്കുക ,ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക ,സമഗ്രാരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുക ,വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഉപവാസ സമരം നടത്തിയത് .വൈകീട്ട് നടന്ന സമാപന സമ്മേളനം അഡ്വ:എം.എസ് അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു.

Advertisement