തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ കാവടി മഹോത്സവം ജനുവരി 7 മുതല്‍ 14 വരെ

159

ഇരിങ്ങാലക്കുട : തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ കാവടി മഹോത്സവം ജനുവരി 7 മുതല്‍ 14 പുലര്‍ച്ചവരെ ആഘോഷിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തന്ത്രംരത്‌നം അഴകത്ത് ശാസ്തൃശര്‍മ്മന്‍ തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തിലുള്ള ചടങ്ങുകള്‍ക്കൊപ്പം ഓട്ടന്‍തുള്ളല്‍, മെഗാ തിരുവാതിരക്കളി, നാടകങ്ങള്‍, നാടന്‍പാട്ടുകള്‍, കലാസന്ധ്യ, കലാവിരുന്ന്, എന്നിങ്ങനെയുള്ള വൈവിധ്യങ്ങളായ പരിപാടികള്‍ അരങ്ങേറുമെന്ന് ക്ഷേത്ര ഭരണസമിതി അംഗങ്ങളായ പി.എസ്.സേതുമാധവന്‍, കെ.എസ്.ഉണ്ണികൃഷ്ണന്‍, എന്‍.എസ്.രാജീവ്കുമാര്‍, പി.പി.ഗോപിനാഥന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Advertisement