ജനകീയ ചെസ്സ് മത്സരത്തില്‍ ആളൂര്‍ പഞ്ചായത്ത് ചാമ്പ്യന്‍മാരായി

34
Advertisement

ഇരിങ്ങാലക്കുട : തൃശ്ശൂര്‍ ബാനര്‍ജി ക്ലബ്ബും തൃശ്ശൂര്‍ ജില്ല ചെസ്സ് അസോസിയേഷനും സംയുക്തമായി തൃശ്ശൂര്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംഘടിപ്പിച്ച് കൊണ്ട് നടത്തിയ ജനകീയ ചെസ്സ് മത്സരത്തില്‍ ആളൂര്‍ പഞ്ചായത്ത് ചാമ്പ്യന്‍മാരായി. ആളൂര്‍ പഞ്ചായത്തിനുവേണ്ടി ആതിര എ.ജെ., ആഷില്‍, ആദിത്യന്‍.എസ്., ഫ്രാന്‍സിസ് എന്‍.പി.,രാധാകൃഷ്ണന്‍ കെ.എസ് എന്നിവര്‍ മത്സരിച്ചു. വെള്ളാങ്കല്ലൂര്‍ പഞ്ചായത്ത്, തൃശൂര്‍ കോര്‍പ്പറേഷന്‍, ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ നേടി. ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍ അദ്ധ്യക്ഷത വഹിച്ചു. ചെസ്സ് അസോസിയേഷന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി പീറ്റര്‍ ജോസഫ് എം സ്വാഗതവും, രാധാകൃഷ്ണന്‍ കെ.എസ്.നന്ദിയും പറഞ്ഞു. ചെസ്സ് അസോസിയേഷന്‍, തൃശൂര്‍ വൈസ് പ്രസിഡന്റ് സഫര്‍ ഹുസൈന്‍, ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി യൂത്ത് കോ ഓര്‍ഡിനേറ്റര്‍ പ്രവീണ്‍സ് ഞാറ്റുവെട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

Advertisement