കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

175
Advertisement

ഇരിങ്ങാലക്കുട: കാരുകുളങ്ങരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വെള്ളനി സ്വദേശി കോരംകണ്ടത്ത് വീട്ടില്‍ വിശ്വനാഥന്‍ മകന്‍ സന്ദീപ്(33) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെ കാരുകുളങ്ങരയില്‍ വച്ചായിരുന്നു അപകടം സംഭവിച്ചത്. പരിേക്കറ്റ സന്ദീപിനെ ആദ്യം ഇരിങ്ങാലക്കുട സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണപ്പെടുകയായിരുന്നു. മനപ്പടിയിലെ സ്വകാര്യ കമ്പനിയില്‍ ഇലക്ട്രിഷനാണ്. അമ്മ: ഗീത. സഹോദരി: സൗമ്യ. സംസ്‌കാരം ഇന്നു ഉച്ചത്തിരിഞ്ഞ് രണ്ടിന് വീട്ടുവളപ്പില്‍ നടക്കും. ഇരിങ്ങാലക്കുട ഡോട്ട്‌കോം റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിരുന്നു .ആദരാഞ്ജലികൾ.

Advertisement