Monday, May 25, 2026
24.9 C
Irinjālakuda

ബീഡി ചോദിച്ചതില്‍ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയെ ശിക്ഷിച്ചു

ഇരിങ്ങാലക്കുട-വരന്തരപ്പിള്ളി കണ്ണാട്ടുപാടം കാരിക്കുളം സെന്ററിലുള്ള ബാര്‍ബര്‍ ഷോപ്പില്‍ വെച്ച് കത്രിക കൊണ്ട് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയെ കുറ്റക്കാരനെന്ന് കണ്ട് മാരകായുധം കൊണ്ട് പരിക്കേല്‍പ്പിച്ചതിന് 1 വര്‍ഷം തടവിനും കൊലപാതകശ്രമത്തിന് 3 വര്‍ഷം തടവിനും 10000 രൂപ പിഴയൊടുക്കുവാനും ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് ജോമോന്‍ ജോണ്‍ ശിക്ഷ വിധിച്ചു.ശിക്ഷാ കാലാവിധി ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി ഉത്തരവിട്ടു.മറ്റത്തൂര്‍ പുത്തനോളി ആച്ചണ്ടാടന്‍ വിശ്വംഭരന്‍ മകന്‍ സന്തോഷ് എന്ന ബൈജുവിനെയാണ് 19.04.2014 ന് വരന്തരപ്പിള്ളി കാരിക്കുളം ഈശ്വരന്‍ചാലില്‍ ബാലകൃഷണന്‍ മകന്‍ നിനേഷ് നെഞ്ചിലും തലയിലും കുത്തി പരിക്കേല്‍പ്പിച്ചത് .ബാര്‍ബര്‍ ഷോപ്പില്‍ മുടി വെട്ടുകയായിരുന്ന പരാതിക്കാരനോട് പ്രതി ബീഡി ചോദിച്ചപ്പോള്‍ ചേട്ടന്മാരോടാണോ ബീഡി ചോദിക്കുന്നത് എന്ന് ചോദിച്ചതിലുള്ള വിരോധത്താലാണ് കുത്തി പരിക്കേല്‍പ്പിച്ചത് .വരന്തരപ്പിള്ളി പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ കെ തോമസിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തി പ്രതിയുടെ പേരില്‍ കുറ്റപത്രം സമര്‍പ്പിച്ചത് .കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും 10 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി ജെ ജോബി ,അഡ്വക്കെറ്റുമാരായ ജിഷ ജോബി ,അല്‍ജോ പി ആന്റണി ,വി എസ് ദിനല്‍ എന്നിവര്‍ ഹാജരായി

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img