റൂറല്‍ ജില്ലാ പോലീസിന്റെ ഫോറന്‍സിക് ലബോറട്ടറി ഇരിങ്ങാലക്കുടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു

49

ഇരിങ്ങാലക്കുട : റൂറല്‍ ജില്ലാ പോലീസിന്റെ ഫോറന്‍സിക് ലബോറട്ടറി ഇരിങ്ങാലക്കുടയില്‍ ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു . ഫോറന്‍സിക് ലബോറട്ടറി ശിലാഫലകം അനാഛാദനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി നിര്‍വ്വഹിച്ചു . ഡിജിറ്റല്‍രംഗം കുട്ടികളില്‍ ഉണ്ടാക്കുന്ന ആപത്തുകളില്‍ നിന്ന് രക്ഷപെടുത്താനായി പോലീസിന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്ററുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. റൂറല്‍ ജില്ലാ പോലീസിന്റെ ഫോറന്‍സിക് ലബോറട്ടറി ഇരിങ്ങാലക്കുടയില്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഓണ്‍ലൈന്‍ ഗെയിംസുകളുള്‍പ്പെടെയുള്ളവയില്‍ നിന്നും കുട്ടികളെ രക്ഷപെടുത്തി മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് ഇത്തരം പദ്ധതികള്‍. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലാണ് റൂറല്‍ ജില്ലാ പോലീസിന്റെ ഫോറന്‍സിക് ലബോറട്ടറി നിലവില്‍ പ്രവർത്തനമാരംഭിച്ചത്.ഇരിങ്ങാലക്കുട നഗരസഭാ ചെയര്‍പേഴ്‌സണ്‍ സോണിയഗിരി, തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐ.പി.എസ്, നഗരസഭാ വൈസ് ചെയര്‍മാന്‍ പി.ടി ജോര്‍ജ്,കൗണ്‍സിലര്‍ എം.ആര്‍ ഷാജു, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു .

Advertisement