ഇരിങ്ങാലക്കുട SNYS സംഘടിപ്പിക്കുന്ന പ്രൊഫഷണല്‍ നാടകമത്സരം 2020 ജനുവരി 24 മുതല്‍ 30 വരെ

104
Advertisement

ഇരിങ്ങാലക്കുട:ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തോടനുബന്ധിച്ച് SNYS ഒരുക്കുന്ന നാല്‍പത്തിമൂന്നാമത് അഖില കേരള പ്രൊഫഷണല്‍ നാടക മത്സരം ശ്രീവിശ്വനാഥപുരം ക്ഷേത്രാങ്കണത്തില്‍ ജനുവരി 24 മുതല്‍ 30 വരെ നടക്കും.ജനുവരി 24 വൈകീട്ട് 7 ന് സോപാനസംഗീതത്തോടു കൂടി ഉത്ഘാടനച്ചടങ്ങ് ആരംഭിക്കും .ജനുവരി 24 വെള്ളി 8 ന് ‘മക്കളുടെ ശ്രദ്ധക്ക്’ എന്ന നാടകത്തോട് കൂടി മത്സരത്തിന് തുടക്കം കുറിക്കും .ജനുവരി 25 ശനിയാഴ്ച ‘കുമാരനാശാനും ചണ്ഡാലഭിക്ഷുകിയും’, ജനുവരി 26 ഞായര്‍ ‘അന്നം’,ജനുവരി 27 തിങ്കള്‍ ‘കാരി’,ജനുവരി 28 ചൊവ്വ ‘യാത്രകള്‍ തീരുന്നിടത്ത്’,ജനുവരി 29 ബുധന്‍ ‘വേനലവധി’ എന്നീ നാടകങ്ങള്‍ മത്സര വേദിയില്‍ ഉണ്ടായിരിക്കും.വിവിധ കലാപരിപാടികളും ,വിവിധ മേഖലകളിലുള്ളവരെ ആദരിക്കലും സംഘടിപ്പിക്കുന്നുണ്ട് .ജനുവരി 30 ന് കൊച്ചിന്‍ ഗോള്‍ഡന്‍ ബീറ്റ്‌സിന്റെ ഗാനമേളയും സമാപന സമ്മേളനവും ഉണ്ടായിരിക്കും.സമാജം ഓഫീസില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ എം.എസ് ദാസന്‍ മടത്തിക്കര ,ബിന്നി അതിരിങ്ങല്‍ ,പ്രസാദ് കൈമാപറമ്പില്‍ ,ബാലു വൈപ്പിന്‍ ,കൃഷ്ണകുമാര്‍ വള്ളൂപറമ്പില്‍ ,സജീഷ് ഹരിദാസന്‍ ,കൃഷ്ണകുമാര്‍ പാണാട്ടില്‍ എന്നിവര്‍ പങ്കെടുത്തു .

Advertisement