മഹാമാരിക്കെതിരായ നാടിൻ്റെ പോരാട്ടത്തിൽ അണിചേർന്ന് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി

61

ഇരിങ്ങാലക്കുട: മഹാമാരിക്കെതിരായ നാടിൻ്റെ പോരാട്ടത്തിൽ അണിചേർന്ന് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രവർത്തകരും.വാക്സിൻ ചലഞ്ചിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സമാഹരിച്ച 25000 രൂപ സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻമാസ്റ്റർ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ ബിന്ദുവിന് കൈമാറി. കച്ചവട സിനിമക്ക് ബദലായി ഒരു ചലച്ചിത്ര സംസ്കാരം രൂപപ്പെടുത്തി വാണിജ്യപരമായ ചിന്തയെ പ്രതിരോധിച്ച പാരമ്പര്യമാണ് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിക്ക് ഉള്ളതെന്നും തൻ്റെ ഭാവുകത്വ പരിണാമത്തിൽ ഫിലിം സൊസൈറ്റി സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയോടെയുള്ള സൊസൈറ്റിയുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വൈസ് – പ്രസിഡണ്ട് മനീഷ് വി. അരീക്കാട്ട്, സെക്രട്ടറി നവീൻ ഭഗീരഥൻ, ജോയിൻ്റ് സെക്രട്ടറി ജോസ് മാമ്പിള്ളി, ട്രഷറർ ടി ജി സച്ചിത്ത്, കമ്മിറ്റി അംഗങ്ങളായ രാജീവ് മുല്ലപ്പിള്ളി, എം എസ് ദാസൻ എന്നിവർ പങ്കെടുത്തു.

Advertisement