പോലീസ്കാർക്ക് കൈതാങ്ങുമായി മോഹൻലാൽ ഫാൻസ്‌

149
Advertisement

ഇരിങ്ങാലക്കുട :ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ വെൽഫെയർ അസ്സോസ്സിയേഷൻ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയിൽ പ്രവർത്തിക്കുന്ന അയ്യങ്കാവ് ഫാൻസ്‌ യൂണിറ്റ് നാടിന്റെ നന്മക്കായി സേവനം അനുഷ്ഠിക്കുന്ന പോലീസ്കാർക്ക് 10 ദിവസം വൈകീട്ടത്തെ ഭക്ഷണവും ദാഹജലവും കൊടുക്കുന്നു. ഇരിങ്ങാലക്കുട ഠാണാവിൽ കടുത്ത ചൂടിൽ വാഹനങ്ങൾ പരിശോധിക്കാൻ നിൽക്കുന്ന ജനമൈത്രി അംഗങ്ങൾ ഉൾപ്പെടെയുള്ള പോലീസ്കാർക്കാണ് മോഹൻലാൽ ഫാൻസ്‌ സഹായവുമായെത്തുന്നത്.

Advertisement