ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി

40
Advertisement

മുരിയാട് :എസ്എന്‍ഡിപി യോഗം വൈസ് ചെയര്‍മാന്‍ പരമേശ്വരന്‍ അമ്പാടത്തിന്റെ മുരിയാട് കായല്‍ പ്രദേശത്തുള്ള ചിറക്കല്‍ പാടത്ത് നട്ടുണ്ടാക്കിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പിള്ളി നിര്‍വഹിച്ചു. മുകുന്ദപുരം യൂണിയന്‍ സെക്രട്ടറി കെ.കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുരിയാട് മേഖലാ കണ്‍വീനര്‍ കെ.ആര്‍ രാജന്‍, വാര്‍ഡ് മെമ്പര്‍മാരായ സരിത സുരേഷ് ,ജിനി സതീശന്‍, മുരിയാട് എസ്എന്‍ഡിപി ശാഖ പ്രസിഡന്റ് ശശി കൈതയില്‍, കര്‍ഷക സംഘം സെക്രട്ടറി ആന്റണി പള്ളിപ്പാട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. മുരിയാട് മേഖലാ വൈസ് ചെയര്‍മാന്‍ പരമേശ്വരന്‍ അമ്പാടത്ത് സ്വാഗതവും മുരിയാട് ഈസ്റ്റ് ശാഖ സെക്രട്ടറി ജലജ അരവിന്ദ് നന്ദിയും രേഖപ്പെടുത്തി.

Advertisement