‘കാര്‍മ്മല്‍മെലഡി 2019’ ഷോര്‍ട്ട് ഫിലിം മത്സരത്തിലെ വിയയികളെ പ്രഖ്യാപിച്ചു

72

ഇരിങ്ങാലക്കുട : വി.കുര്യാക്കോസ് ഏലിയാസ് ചാവറയുടെയും വി.എവുപ്രാസ്യയുടെയും വിശുദ്ധപദപ്രഖ്യാപനത്തിന്റെ ഓര്‍മ്മയ്ക്കായ് ഇരിങ്ങാലക്കുട സി.എം.സി ഉദയ പ്രൊവിന്‍സ് സംഘടിപ്പിച്ച ‘കാര്‍മ്മല്‍മെലഡി 2019’ ഷോര്‍ട്ട് ഫിലിം മത്സരത്തിലെ വിയയികളെ പ്രഖ്യാപിച്ചു. ആന്‍ ഒരു അമ്മയുടെ സ്വപ്നം (മെജോ), പതിനാറ് വയസ്സില് (ഷെല്‍ബിന്‍ റാഫേല്‍), ഒരേയൊരു ചോദ്യം (ബിനീഷ് തോമസ്), എന്നീ ഷോര്‍ട്ട് ഫിലിംസ് ഒന്നും,രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മികച്ച സംവിധായകന്‍ & എഡിറ്റിംഗ് ( ഷെല്‍ബിന്‍ റാഫേല്‍), മികച്ച തിരക്കഥ(മെജോ),മികച്ച ക്യാമറ(അഖില്‍ വിനായക്), മികച്ച ശബ്ദമിശ്രണം (കെ.വി.ജിതിന്‍), മികച്ച പശ്ചാത്തല സംഗീതം (നബീല്‍ സുബൈര്‍), മികച്ച നടന്‍ ( ബിനീഷ് തോമസ്, ഒരേയൊരു ചോദ്യം) മികച്ച നടി (പ്രസീദ വാസു, ആന്‍ ഒരുഅമ്മയുടെ സ്വപ്നം) എന്നിവര്‍ കരസ്ഥമാക്കി. സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലിറ്റില്‍ തിങ്ങ്‌സ് (മാള , കാര്‍മ്മല്‍ കോളേജ് ) നേടി. അവാര്‍ഡ് ദാനം നവംബര്‍ 23 ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് മാള കാര്‍മ്മല്‍ കോളേജില്‍വെച്ച് നടക്കും.

Advertisement