വി .എം അലി അനുശോചന സദസ്സ് സംഘടിപ്പിച്ചു

232
Advertisement

ഇരിങ്ങാലക്കുട- മുസ്ലീം സര്‍വ്വീസ് സൊസൈറ്റി ( എം എസ് എസ് ) തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റും മികച്ച സാമൂഹ്യ പ്രവര്‍ത്തകനുമായ വി എം അലി ( കോണത്തുകുന്ന് ) യുടെ നിര്യാണത്തില്‍ എം എസ് എസ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുശോചനം നടത്തി. .ബ്രാലം ജുമാ മസ്ജിദില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ ജില്ലാപ്രസിഡന്റ് ടി എസ് നിസാമുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ അബ്ദുള്‍ കരീം അനുസ്മരണപ്രഭാഷണം നടത്തി. അനുശോചന യോഗത്തില്‍ ദുബായ് പീസ് ലവേഴ്‌സ് സംഘത്തിന്റെ പ്രതിനിധി നാഫിഹ് വളാഞ്ചേരി , ജമാഅത്തെ ഇസ്ലാമ ജില്ലാ കമ്മിറ്റിയംഗം ടി എ മുഹമ്മദ്മൗലവി , ബ്രാലം ജമാഅത്ത് പ്രസിഡന്റ് അബ്ദുള്‍ കാദര്‍ , തൃശൂര്‍ ജില്ലാസെക്രട്ടറി യു എം അബ്ദുള്‍ക്കുട്ടി മാസ്റ്റര്‍ , ജില്ലാട്രെഷറര്‍ വി എം മുഹമ്മദ് ഹാജി , ജില്ലാവൈസ് പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍ , മുന്‍ സംസ്ഥാന പ്രസിഡന്റ് പി വി അഹമ്മദ്ക്കുട്ടി , ദുബായ് കൈരളി കലാകേന്ദ്രം ഭാരവാഹി വി ഹമീദ് , തൃശൂര്‍ ജില്ലാ മഹല്ല് അസോസിയേഷന്‍ പ്രസിഡന്റ് പി എം അബ്ദുഹാജി, കെ എം അഷറഫ് , അഡ്വ. കെ എസ് എ ബഷീര്‍ എന്നിവര്‍ സംസാരിച്ചു

Advertisement