മാധ്യമപ്രവർത്തകർക്ക് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു

59
Advertisement

ഇരിങ്ങാലക്കുട :കോവിഡ് 19 ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലും കർമ്മനിരതരായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്ക് നഗരസഭയുടെ സഹായത്തോടെ ഇരിങ്ങാലക്കുട ഗവഃ ആയുർവേദ രക്ഷാ ക്ലിനിക്കിൽ നിന്നും പ്രതിരോധ മരുന്നുകൾ വിതരണം ചെയ്തു.നഗരസഭാ ചെയർപേഴ്സൺ നിമ്യ ഷിജു പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് കെ .കെ ചന്ദ്രന് മരുന്ന് കിറ്റ് നൽകിക്കൊണ്ട് ഉദ്‌ഘാടനം നിർവ്വഹിച്ചു .ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി .എ അബ്ദുൾ ബഷീർ ചടങ്ങിന് അധ്യക്ഷത വഹിച്ചു .വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ ,കൗൺസിലർമാരായ കുര്യൻ ജോസഫ് ,ഫിലോമിന ,സീനിയർ മെഡിക്കൽ ഓഫീസർ ഡോ .ബിജു ബാലകൃഷ്ണൻ എന്നിവർ ആശംസയർപ്പിച്ചു .ചീഫ് മെഡിക്കൽ ഓഫീസർ ഡോ പ്രീതി ജോസ് സ്വാഗതവും പ്രസ്സ് ക്ലബ്ബ് ട്രഷറർ വർദ്ധനൻ നന്ദിയും പറഞ്ഞു .

Advertisement