ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റിവ് കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അന്തരിച്ച എം.സി.പോളിന്റെ സ്മരണാര്‍ത്ഥം 50 ലക്ഷം രൂപയുടെ ചെക്ക് കൈമാറി

218

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റിവ് കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അന്തരിച്ച എം.സി.പോളിന്റെ സ്മരണാര്‍ത്ഥം 50 ലക്ഷം രൂപയുടെ ചെക്ക് എം.സി.പി ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി ജാക്‌സണ്‍ ബിഷപ്പ് മാര്‍ .പോളി കണ്ണൂക്കാടന് കൈമാറി . രൂപത വികാരി ജനറാള്‍മാരായ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയ് പാല്ലേക്കര, മോണ്‍.ജോസ് മഞ്ഞളി, കത്തീഡ്രല്‍ വികാരി ഫാ ആന്റു ആലപ്പാടന്‍, പാലിയേറ്റിവ് കെയര്‍ ഡയറക്ടര്‍ ഫാ.തോമസ് കണ്ണംമ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു. എം.പി ടോമി, എം.പി.ജിജി, എം.പി ബ്രൈറ്റ് പാസ്റ്റ്‌റല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി, പാലിയേറ്റിവ് കെയര്‍ ഭാരവാഹികളായ ജോര്‍ജ് പാലത്തിങ്കല്‍, ഡേവിസ് കണ്ണമ്പിള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Advertisement