ദേശീയ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച വിജയം നേടി പുല്ലൂര്‍ അക്വാട്ടിക്ക് ക്ലബ്ബ് അംഗങ്ങള്‍

118
Advertisement

പുല്ലൂര്‍:മാസ്റ്റേഴ്‌സ് അക്വാട്ടിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ആറാമത് നാഷ്ണല്‍ മാസ്റ്റേഴ്‌സ് അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തേ പ്രതിനിധികരിച്ച് പുല്ലൂര്‍ അക്വാട്ടിക്ക് ക്ലബ് അംഗങ്ങളായ ഐ.സി രാജു മൂന്ന് സ്വര്‍ണ്ണവും , രണ്ട് വെള്ളിയും , ഐ.സി പ്രദീപ് രണ്ട് സ്വര്‍ണ്ണവും, മൂന്ന് വെള്ളിയും, രഞ്ചു .എം ഒരു സ്വര്‍ണ്ണവും രണ്ട് വെള്ളിയും , വിമല്‍ എന്‍. വി രണ്ട് വെള്ളി ,രണ്ട് വെങ്കലം, സുജിത്ത് സി എസ് രണ്ട് വെള്ളിയും കരസ്ഥമാക്കി.ഇവരില്‍ ഐ .സി പ്രദീപ് ,ഐ .സി രാജു എന്നിവര്‍ സഹോദരങ്ങളാണ് .സുജിത് സി .എസ് ഇവരുടെ സഹോദരി പുത്രനുമാണ് .ഐ .സി പ്രദീപ് കേരളാ പോലീസില്‍ ഇന്‍സ്‌പെക്ടറും ഐ .സി രാജു സതേണ്‍ റയില്‍വേയില്‍ ടി .ടി ആറുമാണ്.

 

Advertisement