ദേശീയ പണിമുടക്കിന്റെ ഭാഗമായി പ്രകടനവും പൊതുസമ്മേളനവുംനടത്തി

50
Advertisement

ഇരിങ്ങാലക്കുട :ദേശീയ പണിമുടക്കിന്റെ ഭാഗമായി സി.ഐ.ടി.യു ,ഐ .എന്‍.ടി.യു.സി ,എ.ഐ.ടി.യു.സി,ടി.യു.സി.ഐ എന്നീ സംഘടനകള്‍ ഇരിങ്ങാലക്കുടയില്‍ പ്രകടനം നടത്തി .പ്രകടനത്തിന് ശേഷം നടന്ന പൊതു സമ്മേളനം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ലതാ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ. ഐ. ടി .യു. സി. ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് കെ. കെ .ശിവന്‍ കുട്ടി അധ്യക്ഷത വഹിച്ചു .സി.ഐ.ടി.യു. ഏരിയ സെക്രട്ടറി കെ. കെ .ഗോപി, ഐ. എന്‍ .ടി. യു. സി. മണ്ഡലം പ്രസിഡന്റ് പി. ബി .സത്യന്‍, എച്ച്. എം. എസ്. നേതാവ് കെ. കെ. സാബു ,കെ .എസ്. ഇ .ബി. യൂണിയന്‍ നേതാവ് ഗോപാലകൃഷ്ണന്‍ ,എന്‍. എഫ്. പി .നേതാവ് മോഹന്‍ദാസ്, ടി. യു .സി. ഐ. നേതാവ് സിദ്ധാര്‍ത്ഥന്‍ പട്ടേപ്പാടം, എന്നിവര്‍ പ്രസംഗിച്ചു. ഉല്ലാസ് കളക്കാട്, യു . പ്രദീപ് മേനോന്‍, കെ. എസ്. പ്രസാദ്, ബെന്നി വിന്‍സെന്റ്, വര്‍ദ്ധനന്‍ പുളിക്കല്‍, കെ. സി .മോഹന്‍ ലാല്‍, പി.കെ. സരിത, ശിവകുമാര്‍, എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement