കാട്ടൂര്‍ തെക്കുംപാടം സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം തകര്‍ന്നു

219

കാട്ടൂര്‍:കാട്ടൂര്‍ തെക്കുംപാടം എംഎം കനാലിന്റെ പടിഞ്ഞാറെ അണ്ടര്‍ ടണലിന്റെ സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗം ഇന്നലെ പുലര്‍ച്ചെ തകര്‍ന്നു. ഇന്നലെ രാവിലെയാണ് 10-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഭാഗത്തെ കനാലിന്റെ കരിങ്കല്‍ ഭിത്തി ഇടിഞ്ഞ നിലയില്‍ കണ്ടത്. മഴ തുടര്‍ന്നാല്‍ ഭിത്തിയുടെ കൂടുതല്‍ ഭാഗങ്ങള്‍ ഇടിയാന്‍ കാരണമാവും. ഇതേടെ സമീപ പ്രദേശങ്ങളില്‍ വെള്ളം കയറുനുള്ള സാധ്യതയുണ്ട്. കനാലില്‍ ഇനിയും വെള്ളം ഉയര്‍ന്നാല്‍ ഈ തകര്‍ന്ന ഭാഗത്ത് കൂടി സമീപ പ്രദേശങ്ങളിലേക്ക് വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും അഞ്ഞൂറോളം വീടുകള്‍ വെള്ളക്കെട്ട് ഭീഷണിയിലാണെന്നും വാര്‍ഡ് അംഗം എ.എസ്.ഹൈദ്രോസ് പറഞ്ഞു. മൈനര്‍ ഇറിഗേഷന്റെ കീഴിലാണ് എംഎം കനാല്‍. കനാലിന്റെ വടക്കേ ഭാഗത്ത് നിന്നുള്ള വെള്ളം ഈ ടണലിലൂടെ തെക്കേ ഭാഗത്തേക്ക് ഒഴുകി ചോളയ്ക്ക് തോട്, പുത്തന്‍ തോട് എന്നിവയിലൂടെ കനേലി കനാലിലേക്കാണ് ഒഴുകിയിരുന്നത്. ഭിത്തി ഇടിഞ്ഞതോടെ മധുരപ്പിള്ളി, മാവുംവളവ്, തേക്കുംമൂല തെക്ക് വശം, ഇല്ലിക്കാട് ഭാഗങ്ങള്‍ വെള്ളക്കെട്ട് ഭീഷണിയിലാണ്. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.രമേഷ്, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, പാടശേഖരസമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. ഇന്നലെ രാവിലെയാണ് 10-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഭാഗത്തെ കനാലിന്റെ കരിങ്കല്‍ ഭിത്തി ഇടിഞ്ഞ നിലയില്‍ കണ്ടത്. മഴ തുടര്‍ന്നാല്‍ ഭിത്തിയുടെ കൂടുതല്‍ ഭാഗങ്ങള്‍ ഇടിയാന്‍ കാരണമാവും. ഇതേടെ സമീപ പ്രദേശങ്ങളില്‍ വെള്ളം കയറുനുള്ള സാധ്യതയുണ്ട്. കനാലില്‍ ഇനിയും വെള്ളം ഉയര്‍ന്നാല്‍ ഈ തകര്‍ന്ന ഭാഗത്ത് കൂടി സമീപ പ്രദേശങ്ങളിലേക്ക് വെള്ളം കയറാന്‍ സാധ്യതയുണ്ടെന്നും അഞ്ഞൂറോളം വീടുകള്‍ വെള്ളക്കെട്ട് ഭീഷണിയിലാണെന്നും വാര്‍ഡ് അംഗം എ.എസ്.ഹൈദ്രോസ് പറഞ്ഞു. മൈനര്‍ ഇറിഗേഷന്റെ കീഴിലാണ് എംഎം കനാല്‍. കനാലിന്റെ വടക്കേ ഭാഗത്ത് നിന്നുള്ള വെള്ളം ഈ ടണലിലൂടെ തെക്കേ ഭാഗത്തേക്ക് ഒഴുകി ചോളയ്ക്ക് തോട്, പുത്തന്‍ തോട് എന്നിവയിലൂടെ കനേലി കനാലിലേക്കാണ് ഒഴുകിയിരുന്നത്. ഭിത്തി ഇടിഞ്ഞതോടെ മധുരപ്പിള്ളി, മാവുംവളവ്, തേക്കുംമൂല തെക്ക് വശം, ഇല്ലിക്കാട് ഭാഗങ്ങള്‍ വെള്ളക്കെട്ട് ഭീഷണിയിലാണ്. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.രമേഷ്, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, പാടശേഖരസമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

 

Advertisement