സംസ്ഥാനതല ഇന്റര്‍ ക്ലബ്ബ് ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

62
Advertisement

ഇരിങ്ങാലക്കുട: പുന്നേലിപറമ്പില്‍ ജോണ്‍സന്‍ മെമ്മോറിയല്‍ എവറോളിങ് ട്രോഫിക്കും, എക്‌സിയോ എവറോളിങ് ട്രോഫിക്കും വേണ്ടിയുള്ള രണ്ടാമത് ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് 2020 ക്രൈസ്റ്റ് കോളേജില്‍ വെച്ച് സംഘടിപ്പിച്ചു. ഡോണ്‍ബോസ്‌കോ ബാസ്‌ക്കറ്റ് ബോള്‍ അലുമിനിയും എസ്ഡിഎസ്‌ഐ ഇരിങ്ങാലക്കുടയും സംയുക്തമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ക്രൈസ്റ്റ് കോളേജ് മാനേജര്‍ ഫാ. ജെക്കബ്ബ് ഞെരിഞ്ഞാമ്പിള്ളി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജോയ് പി.ആര്‍. ഉദ്ഘാടനം ചെയ്തു.കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് മെമ്പര്‍ യൂജിന്‍ മൊറേലി, പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍, ഫാ. ജോളി ആന്‍ഡ്രൂസ്, ഫാ. ജോയ് പി ടി, അഡ്വ. എം.എസ്.അനില്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഫെബ്രുവരി 7,8,9 തിയ്യതികളിലായാണ് ടൂര്‍ണമെന്റ് നടക്കുന്നത്

Advertisement