Wednesday, May 13, 2026
31.9 C
Irinjālakuda

തൃശ്ശൂര്‍ ജില്ലാ സി.ബി.എസ്.ഇ കലോത്സവം – 2019

ഇരിങ്ങാലക്കുട:തൃശ്ശൂര്‍ സഹോദയകോംപ്ലക്‌സിനെറയും,മാനേജ്‌മെന്റ് അസോസിയേഷനെറയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന തൃശ്ശൂര്‍ ജില്ലാ സി.ബി.എസ്.ഇ കലോത്സവം ഒക്ടോബര്‍ 22, 24. 25, 26 തിയ്യതികളില്‍ ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ വെച്ച് നടക്കും. ജില്ലയിലെ 85 സി. ബി. എസ്. ഇ വിദ്യാലയങ്ങളില്‍ നിന്ന് 7000 ത്തില്‍ പരം പ്രതിഭകളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്. ഒക്ടോബര്‍ 22 ചൊവ്വാഴ്ച സ്റ്റേജ് ഇതര ഇനങ്ങളും 24. 25, 26 തിയ്യതികളില്‍ സ്റ്റേജ് ഇന മത്സരങ്ങളും ഉണ്ടായിരിക്കും. നാല് കാറ്റഗറികളിലായി 154 ഇനങ്ങളില്‍ 31 സ്റ്റേജുകളില്‍ മത്സരം നടക്കും. ഒക്ടോബര്‍ 24 വ്യാഴാഴ്ച രാവിലെ 9.30 ന് തൃശ്ശൂര്‍ എം.പി ടി.എന്‍. പ്രതാപന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു. അരുണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കുന്നു. സിനിമാ നടനും മുന്‍ എം.പിയുമായ ടി.വി ഇന്നസെന്റ്, ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ നിമ്യ ഷിജു, എന്നിവര്‍ മുഖ്യാതിഥികളാണ്. മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജി. മുകുന്ദന്‍, സഹോദയ സെക്രട്ടറി ഡോ.ദിനേഷ്ബാബു, വൈസ് പ്രസിഡന്റ് അനില ജയചന്ദ്രന്‍ ജില്ലാ മാനേജ്‌മെന്റ്അസോസിയേഷന്‍ സെക്രട്ടറി ഐ.ടി മുഹമ്മദലി. വൈസ് പ്രസിഡന്റ് സതീഷ് മേനോന്‍, സഹോദയ ട്രഷറര്‍ ബാബു കോയിക്കര, എസ്.എന്‍.ഇ.എസ് ചെയര്‍മാന്‍ കെ.ആര്‍ നാരായണന്‍, സ്‌കൂള്‍ മാനേജര്‍ ഡോ.ടി.കെ ഉണ്ണികൃഷ്ണന്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സുജ സജീവ് കുമാര്‍, എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം, പി.ടി.എ പ്രസിഡന്റ് എന്‍.ആര്‍ രതീഷ് എന്നിവര്‍ സംസാരിക്കും. കലോത്സവ സമാപന സമ്മേളനം ഒക്ടോബര്‍ 26 ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് നടക്കും. കയ്പമംഗലം എം.എല്‍.എ ഇ. ടി ടൈസണ്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു.പ്രദീപ് മേനോന്‍, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫെയിമസ് വര്‍ഗ്ഗീസ് എന്നിവര്‍ മുഖ്യാതിഥികളായെത്തും. സഹോദയ പ്രസിഡന്റ് ഷാജു എടമന, ജോയിന്റ് സെക്രട്ടറി തോമസ് പി തോമസ്, മാനേജ്‌മെന്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഡോ.ജയപ്രകാശ്, സഹോദയ വൈസ് പ്രസിഡന്റ് പനമ്പിള്ളി വാസുദേവന്‍, എസ്.എന്‍.ഇ.എസ് സെക്രട്ടറി എ.കെ. ബിജോയ്, പ്രസിഡന്റ് കൃഷ്ണാനന്ദബാബു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍ എന്നിവര്‍ സംസാരിക്കും. സമാപന സമ്മേളനത്തില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും കാറ്റഗറി തിരിച്ചുള്ള ചാമ്പ്യന്‍ഷിപ്പും ഉണ്ടായിരിക്കും.
പത്രസമ്മേളനത്തില്‍ സഹോദയ പ്രസിഡന്റ് ഷാജു എടമന, സഹോദയ സെക്രട്ടറി ഡോ.ദിനേഷ്ബാബു, മാനേജ്‌മെന്റ് അസോസിയേഷന്‍ കമ്മിറ്റി മെമ്പര്‍ ആദിത്യ വര്‍മ്മ, എസ്.എന്‍.ഇ.എസ് ചെയര്‍മാന്‍ കെ.ആര്‍ നാരായണന്‍, സ്‌കൂള്‍ മാനേജര്‍ ഡോ.ടി.കെ ഉണ്ണികൃഷ്ണന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

 

 

Hot this week

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

Topics

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...

അവിട്ടത്തൂരിന്റെ അഭിമാനം; ഓക്‌സ്‌ഫഡ് മുതൽ യൂറോപ്പിലെ മൂന്ന് ഗ്ലോബൽ ഫെലോഷിപ്പുകൾ വരെ നേടി ആദർശ്

ഇരിഞ്ഞാലക്കുട: തൃശൂർ ജില്ലയിലെ അവിട്ടത്തൂർ സ്വദേശിയായ യുവ ഗവേഷകൻ ആദർശ് വരിക്കാശേരി...

ഇന്നസെൻ്റ് നാടകോത്സവത്തിന് ഇന്ന് കൊടികയറും

ഇരിങ്ങാലക്കുട: പുരോഗമന കലാ സാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ...
spot_img

Related Articles

Popular Categories

spot_imgspot_img