അമ്പിളി ഗ്രാന്റ് കളക്ഷന്‍ ഉദ്ഘാടനം ചെയ്തു

Posted by Irinjalakuda.com on Thursday, October 17, 2019
Advertisement

ഇരിങ്ങാലക്കുട : സാംസ്‌കാരിക തനിമകളുടെ പൈതൃകങ്ങളുറങ്ങുന്ന സംഗമേശ്വരന്റെ തിരുമുറ്റത്ത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഹൃദയത്തോട് ചേര്‍ത്ത് വെച്ച കല്ലിങ്ങപ്പുറം അമ്പിളി ജ്വല്ലേഴ്‌സിന്റെ പുതിയ സഹോദരസ്ഥാപനമായ അമ്പിളി ഗ്രാന്റ് കളക്ഷന്‍സിന്റെ ഉദ്ഘാടനം ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് പത്മശ്രീ വിശുദ്ധാനന്ദ സ്വാമികള്‍ നിര്‍വ്വഹിച്ചു. ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമികള്‍, ബ്രഹ്മശ്രീ ബ്രഹ്മസ്വരൂപാനന്ദസ്വാമികള്‍ എന്നിവരും കൂടാതെ ഇരിങ്ങാലക്കുടയിലെ പ്രമുഖരും സന്നിഹിതരായിരുന്നു.