വീട് വെക്കാന്‍ സ്വന്തം സ്ഥലം വിട്ടു കൊടുത്ത് വേളൂക്കര സ്വദേശി

285

വേളൂക്കര:മുകുന്ദപുരം താലൂക് വേളൂക്കര പഞ്ചായത്ത് കൊറ്റനെല്ലൂര്‍ വില്ലേജില്‍ കെ .കെ അമരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ചാലക്കുടി കിടങ്ങല്‍ വീട്ടില്‍ ലീല അന്തുവിനു വീട് വെക്കാന്‍ വേണ്ടിയുള്ള സമ്മതപത്രം പറവൂര്‍ എം .എല്‍ .എ വി .ഡി സതീശന്‍ കൈമാറി .ശാരദ എഡ്യൂക്കേഷന്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് എളന്തിക്കര ,പുത്തന്‍വേലിക്കര മുഖാന്തിരം ആണ് സമ്മതപത്രം നല്‍കിയത് .പുത്തന്‍വേലിക്കര പഞ്ചായത്ത് പ്രസിഡന്റ് പി .വി ലാജു ,വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ ,മെമ്പര്‍മാരായ ലാലു വട്ടപ്പറമ്പില്‍ ,സിന്റോ കുര്യപ്പന്‍ ,ശാരദ വിദ്യാമന്ദിര്‍ പ്രിസിപ്പാള്‍ ശ്രീലക്ഷ്മി എന്‍ ,വൈസ് പ്രിന്‍സിപ്പാള്‍ ഷീജ അനില്‍ എന്നിവരുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു .

Advertisement