മത്സ്യ തൊഴിലാളികള്‍ക്ക് ഓണകോടിയും ഓണകിറ്റും നല്‍കി

158

ഇരിങ്ങാലക്കുട : അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ സ്‌കൂളിലെ ഹയര്‍ സെക്കണ്ടറി വിഭാഗം ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട അഴീക്കോട് ബീച്ചിലെ മത്സ്യ തൊഴിലാളികളെ ഓണക്കോടിയും ഓണക്കിറ്റും നല്‍കി ആദരിച്ചു. അഴീക്കോട് മുനക്കല്‍ മുസരിസ് ബീച്ചില്‍ നടന്ന ചടങ്ങില്‍ എറിയാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പ്രസാദിനി മോഹന് അധ്യക്ഷത വഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബീദലി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അഴീക്കോട് കോസ്റ്റ്ല്‍ പോലീസ് സ്റ്റേഷന് ഇന്‍സ്‌പെക്ടര് ശ്രീ നന്ദന് മുഖ്യാതിഥിയായിരുന്നു. മുന്‍ പഞ്ചായത്ത് അംഗംപി ജെ ഫ്രാന്‍സിസ്, ഭാരത് സ്‌കൌട്ട് ആന്‍ഡ് ഗൈഡ്‌സ് ഇരിങ്ങാലക്കുട ജില്ലാ അസിസ്റ്റന്റ് ഡിസ്ട്രിക്ട് കമ്മീഷണര്‍ പി. എ. സെയ്തുമുഹമ്മദ്, മുനക്കല്‍ മുസരിസ് ബീച്ച് ഡി എം സി ജനറല്‍ മാനേജര്‍ കെ കെ മുഹമ്മദ്, സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി എ സി സുരേഷ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. എ. വി. രാജേഷ് സ്വാഗതവും ഗൈഡ്‌സ് ലീഡര്‍ സാന്ദ്ര സാവിയോ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗൈഡ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കലാവിരുന്നു നടത്തി.

Advertisement