ഓണാഘോഷം സംഘടിപ്പിച്ചു

263

ഇരിങ്ങാലക്കുട : താണിശ്ശേരി വിമല സെന്‍ട്രല്‍ സ്‌ക്കൂളിലെ ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. സി.ആഷ്‌ലി എസ്.എ.ബി.എസ്., പി.ടി.എ.പ്രസിഡന്റ് ആന്റൊ പെരുംപിള്ളി എന്നിവരുടെ സാന്നിധ്യത്തില്‍ അഡീഷണല്‍.അസി.സബ് സിവിഷണല്‍ ജഡ്ജ്് ജോമോന്‍ ഉദ്ഘാടനം ചെയ്തു. ഓണാഘോഷ കോ-ഓഡിനേറ്റര്‍മാരായ സിജി.വി.പോള്‍, കൊച്ചുത്രേസ്യ, എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ മഴക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന എണ്‍പതോളം കുടുംബങ്ങള്‍ക്ക് ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്തു. കുട്ടികളുടെ നന്മപ്രവൃത്തി അഭിന്ദിച്ചുകൊണ്ട് പ്രിന്‍സിപ്പല്‍ ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.

Advertisement