വനിതാശാക്തീകരണത്തിന്റെ മറ്റൊരു മുഖവുമായി സെന്റ് ജോസഫ്‌സ് കോളേജ്

275

ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് കോളേജ് എന്‍എസ്എസ് യൂണിറ്റുകളുടേയും തൃശ്ശൂര്‍ റൂറല്‍ വനിത സെല്ലിന്റേയും ആഭിമുഖ്യത്തല്‍ സെല്‍ഫ് ഡിഫന്‍സ് ക്ലാസ്സ് സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സി.ഇസബെല്‍ അധ്യക്ഷത വഹിച്ചു. സിവില്‍ പോലീസ് ഓഫീസര്‍ ജിജി തോമാസ് ഉദ്ഘാടന പ്രസംഗം നടത്തി. തൃശ്ശൂര്‍ റൂറല്‍ വനിതാ സെല്ലിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിജി തോമാസ്, ഷാജമോള്‍, സജിനിദാസ് എന്നിവര്‍ ക്ലാസ്സെടുത്തു. എന്‍എസ്എസ് േപ്രാഗാം ഓഫീസര്‍മാരായ ബീന സി.എ., ഡോ.ബിനു.ടി.വി, ശ്രീലക്ഷ്മി.യു.ടി., എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Advertisement