പൊറത്തിശേരി അഭയഭവന്റെ രജത ജൂബിലി സമാപനവും 25-ാം വാര്‍ഷികവും.

277
Advertisement

ഇരിങ്ങാലക്കുട: പൊറത്തിശേരി അഭയഭവന്റെ രജത ജൂബിലി സമാപനവും 25-ാം വാര്‍ഷികവും സംയുക്തമായി ആഘോഷിച്ചു. ഹൊസൂര്‍ രൂപത ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ കൃതജ്ഞതാ ബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് പാനികുളം ഉദ്ഘാടനം ചെയ്തു. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. കല്ലേറ്റുംകര പാക്സ് ഡയറക്ടര്‍ ഫാ. ജോസ് ഇരിമ്പന്‍ അനുഗ്രഹപ്രഭാഷണം നടത്തി. അഭയഭവന്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ത്രേസ്യാമ്മ മാമ്പിള്ളില്‍, ഡയറക്ടര്‍ ഫാ. ജിജി കുന്നേല്‍, ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു, കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍, നിര്‍മല ദാസി സിസ്റ്റേഴ്സ് മദര്‍ ജനറല്‍ സിസ്റ്റര്‍ ചിന്നമ്മ കുന്നക്കാട്ട്, വാര്‍ഡ് കൗണ്‍സിലര്‍ ഷീബ ശശിധരന്‍, പൊറത്തിശേരി പള്ളി കൈക്കാരന്‍ സാബു തട്ടില്‍ തൃത്താണി, അഭയഭവന്‍ കുടുംബാംഗം ജയന്‍, രജത ജൂബിലി കണ്‍വീനര്‍ ജോസ് ചാക്കോര്യ എന്നിവര്‍ പ്രസംഗിച്ചു.