മുച്ചക്ര വാഹനം വിതരണം ചെയ്തു.

454

മുരിയാട്:മുരിയാട് പഞ്ചായത്തില്‍ ഭിന്നശേഷിയുള്ള 4 പേര്‍ക്ക് മുച്ചക്ര വാഹനം നല്‍കി . വിതരണം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ഉദ്ഘാടനം ചെയ്തു .
സെക്രട്ടറി പി.പ്രജിഷ്, അസി.സെക്രട്ടറി എം.ശാലിനി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ ഗംഗദേവി സുനില്‍, അജിത രാജന്‍, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, വല്‍സന്‍ ടി.വി, കെ വൃന്ദകുമാരി,ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സിനി.എന്‍.കെ എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement