ഇരിങ്ങാലക്കുടയില്‍ വോട്ടിംഗ് ആരംഭിച്ചു

518

ഇരിങ്ങാലക്കുട- ലോക്‌സഭാ തിരഞ്ഞെടുപ്പ് 2019 ന്റെ വോട്ടിംഗ് കൃത്യം 7 മണിയോടെ ബൂത്തുകളില്‍ ആരംഭിച്ചു. രാവിലെയോടെ തന്നെ ഇരിങ്ങാലക്കുടയിലെ എം .പി യും സിനിമാതാരവുമായ ഇന്നസെന്റ് , ടോവീനോ തോമസ് എന്നിവര്‍ ബൂത്തുകളില്‍ വോട്ട് ചെയ്തു.ഇന്നസെന്റ് ഡോണ്‍ബോസ്‌കോ സ്‌കൂളിലും ടൊവീനോ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലുമാണ് വോട്ട് ചെയ്തത്. ഉച്ചയോടെ വോട്ടിംഗ് കനക്കുമെന്നാണ് വിചാരിക്കപ്പെടുന്നത് .227 സ്ഥാനാര്‍ത്ഥികളാണ് കേരളത്തില്‍ നിന്ന് ജനവിധി തേടുന്നത് .24970 പോളിംഗ് ബൂത്തുകളിലാണ് വിധിയെഴുത്ത്

 

 

Advertisement