ശാന്തിനികേതനില്‍ ഔഷധോദ്യാനം സ്ഥാപിച്ചു

378

ഇരിങ്ങാലക്കുട-മരുന്നുകള്‍ തന്നെ രോഗങ്ങളെ സൃഷ്ടിക്കുന്ന പുതിയ കാലത്ത് ആയുര്‍വ്വേദത്തിന്റെ പ്രസക്തി അനുദിനം വര്‍ദ്ധിച്ചു വരികയാണെന്ന് എം .എല്‍. എ പ്രൊഫ.അരുണന്‍ അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക്ക് സ്‌കൂളില്‍ നാഗാര്‍ജുനയുടെ സഹകരണത്തോടെ വിദ്യാലയങ്ങളില്‍ ഔഷധോദ്യാനം പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .ആര്യവേപ്പ്,കണിക്കൊന്ന ,കുമിള്‍ ,കൂവളം ,അശോകം ,നെല്ലി,പതിമുഖം തുടങ്ങി നാല്പ്പതോളം ഔഷധവൃക്ഷങ്ങളുടെ തൈകളാണ് ഔഷധ തോട്ടത്തില്‍ നട്ടുപിടിപ്പിച്ചത് .എസ് എന്‍ ഇ എസ് ചെയര്‍മാന്‍ കെ ആര്‍ നാരായണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ കെ കൃഷ്ണാനന്ദ ബാബു ,എ കെ ബിജോയ് ,എ എ ബാലന്‍,എം എസ് വിശ്വനാഥന്‍ ,പി എല്‍ ഗോപകുമാര്‍ ,റിമ പ്രകാശ് എന്നിവര്‍ സംസാരിച്ചു.ബേബി ജോസഫ് ഔഷധ സസ്യങ്ങളെക്കുറിച്ച് ക്ലാസ്സെടുക്കുകയും പ്രശ്‌നോത്തരി നയിക്കുകയും ചെയ്തു.നാഗാര്‍ജ്ജുന ഗ്രൂപ്പ് മാനേജര്‍മാരായ പി എല്‍ ശ്രീരാമന്‍

Advertisement