ശ്രീനാരായണ ജയന്തി ആഘോഷത്തിനായി സംഭരിച്ച ഫണ്ട് മുഖ്യമന്ത്രിയുടെദുരിതാശ്വാസ നിധിയിലേക്ക് നല്കി

289
Advertisement

ഇരിങ്ങാലക്കുട: എടക്കുളം ശ്രീനാരായണഗുരു സ്മാരക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചുവരാറുള്ള ശ്രീനാരായണ ജയന്തി ആഘോഷങ്ങള്‍ പ്രളയംമൂലം ഒഴിവാക്കുകയും ആഘോഷത്തിനായി സംഭരിച്ച സംഖ്യ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി. മഹാസമാധിയുടെ നവതി ആഘോഷത്തിന്റെ ഭാഗമായി എസ്.എന്‍.ജി.എസ്.എസ്.യു.പി. സ്‌കൂളില്‍ സംഘടിപ്പിച്ച അനുസ്മരണസമ്മേളനത്തില്‍ വെച്ച വിവിധ സേവന പരിപാടികളുടെ ഉദ്ഘാടനവും നടന്നു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര പൊതു പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സംഘം രക്ഷാധികാരി കെ.വി.ജിനരാജദാസന്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള ഒരു ലക്ഷം ഉറുപ്പികയുടെ ചെക്ക് മുകുന്ദപുരം തഹസില്‍ദാര്‍ മധുസൂദനന് കൈമാറി.