ഹൈസ്‌ക്കൂള്‍- ഹയര്‍സെക്കന്ററി ലയനത്തിനെതിരെ സായാഹ്നധര്‍ണ്ണ

246
Advertisement

തൃശ്ശൂര്‍ : ഹൈസ്‌ക്കൂള്‍ ഹയര്‍സെക്കന്റി ലയനത്തിനെതിരെ ഹയര്‍സെക്കന്ററി സംരക്ഷണ സമിതി സായാഹ്നധര്‍ണ്ണ നടത്തി. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ ഡിസിസി വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍ അരങ്ങത്ത് ഉദ്ഘാടനം ചെയ്തു. സംരക്ഷണസമിതി ചെയര്‍മാന്‍ ഡോ.മഹേഷ്ബാബു.എന്‍.എസ്. അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.എ.വര്‍ഗ്ഗീസ് വിഷയാവതരണം നടത്തി. അഞ്ഞൂറോളം കറുത്ത ബലൂണുകള്‍ ആകാശത്തേക്ക് പറത്തികൊണ്ട് ലയനം ആവശ്യപ്പെടുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ള പ്രതിഷേധം അദ്ധ്യാപകര്‍ രേഖപ്പെടുത്തി. യോഗത്തില്‍ സന്തോഷ് ടി ഇമ്മട്ടി, ആന്റോ പി.ഡി., അന്‍ഫാസ്.കെ.ആര്‍, മണികണ്ഠന്‍, ലിയോ.കെ.പി, ഷൈനി വര്‍ഗ്ഗീസ്, മജുഷ്.എല്‍.നില്‍ റ്റോം, ജാക്സണ്‍.എന്‍.പി, ഷാജു പുതൂര്‍, ഡോ.അബി പോള്‍, റിജോ ജോസ്, ജോബി ജോര്‍ജ്ജ്, സജിത്ത്.വി. എന്നിവര്‍ പ്രസംഗിച്ചു.

Advertisement