വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുശോചന സദസ്സ് നടത്തി

235
Advertisement

കോണത്തുകുന്ന്: കാസര്‍കോട് ഇരട്ടകൊലപാതകത്തില്‍ പ്രതിഷേധിച്ച് വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുശോചന സദസ്സ് നടത്തി.കൊടുങ്ങല്ലൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇ.വി. സജീവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷനായി. ധര്‍മ്മജന്‍ വില്ലാടത്ത്, എ.ചന്ദ്രന്‍, കെ.എ.മുഹമ്മദ്, വി.ജി.പ്രദീപ്, റസിയ അബു, മല്ലിക ആനന്ദന്‍, നസീമ നാസര്‍, എ.എ.യൂനസ്, അബ്ദുള്ളക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു. യോഗത്തിന് ശേഷം പ്രവര്‍ത്തകര്‍ ദീപം തെളിയിച്ചു.