രാജ്യത്തെ പ്രമുഖ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥി ഫെല്ലൊഷിപ്പ് വെട്ടികുറക്കുന്നത് അവസാനിപ്പിക്കണം – സുബിന്‍ നാസര്‍.

360

ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി, ഹൈദരാബാദ് സെന്റ്രല്‍ യൂണിവേഴ്‌സിറ്റി അടക്കം രാജ്യത്തെ പ്രമുഖമായ യൂണിവേഴ്‌സിറ്റികളിലെ ദളിത് വിദ്യാര്‍ത്ഥികളടക്കമുള്ളവരുടെ ഫെല്ലോഷിപ്പ് സംഘപരിവാര്‍ ഇടപെട്ട് തടഞ്ഞ് വക്കുന്നത് അവസാനിപ്പിക്കണമെന്ന് എ.ഐ.എസ്.എഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ സെക്രട്ടറി സഃ സുബിന്‍ നാസര്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയില്‍ മാത്രമല്ല സ്വകാര്യ വിദ്യാഭ്യാസ മേഖലയിലും സംവരണം ഏര്‍പ്പെടുത്തണം. ഇന്ത്യയില്‍ വിദ്യാഭ്യാസം നേടിയിട്ടുള്ള മുഴുവന്‍ ആളുകള്‍ക്കും ഇന്ത്യയില്‍ തന്നെ ജോലി ഉറപ്പാക്കുന്ന ഭഗത്സിഗ് നാഷ്ണല്‍ എംപ്‌ളോയ്‌മെന്റ് ഗ്യാരണ്ടി ഏക്റ്റ്(BNEGA) പ്രാബല്യത്തില്‍ വരുത്തേണ്ടത് അനിവാര്യം ആണ്. സംഘപരിവാര്‍ ഫാസിസത്തെ മാത്രമല്ല, ക്യാപസുകളെ ചോരക്കളമാക്കുന്ന സംഘടനാ ഫാസിസ്റ്റുകളേയും ക്യാപസുകളും വിദ്യാര്‍ത്ഥികളും ചെറുത്ത് തോല്‍പ്പിക്കണം എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇരിങ്ങാലക്കുട സഃ സി അച്യുതമേനോന്‍ സ്മാരക ഹാളില്‍ ചേര്‍ന്ന മണ്ഡലം സമ്മേളനത്തിന് സഃ മിഥുന്‍ അദ്ധ്യക്ഷത വഹിച്ചു. സഃ ശ്യാംകുമാര്‍ സ്വാഗതം പറഞ്ഞു. സി.പി.ഐ മണ്ഡലം സെക്രട്ടറി സഃ പി.മണി, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി സഃ വി.ആര്‍ രമേഷ്, പ്രസിഡന്റ് സഃ എ.എസ് ബിനോയ്, എ.ഐ.ടി.യു.സി മണ്ഡലം പ്രസിഡന്റ് സഃ ശിവന്‍കുട്ടി, എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം സഃ വിഷ്ണു ശങ്കര്‍, എ.ഐ.എസ്.എഫ് ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍ സഃ അരുണ്‍ പി.ആര്‍ എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
ഇരിങ്ങാലക്കുടയില്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അനുവദിക്കണമെന്നും, കല്ലേറ്റുംക്കര ഗവണ്‍മെന്റ് പോളിയില്‍ പുതിയ ട്രേഡുകള്‍ അനുവദിക്കണമെന്നും, ഇരിങ്ങാലക്കുടയില്‍ സര്‍ക്കാര്‍ നഴ്‌സിങ് കോളേജ് ആരംഭിക്കണമെന്നും എ.ഐ.എസ്.എഫ് ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം പ്രമേയങ്ങളിലൂടെ ആവശ്യപെട്ടു.

സഃ ശ്യാംകുമാര്‍ പി.എസ് സെക്രട്ടറിയായും, സഃ മിഥുന്‍ പി.എസിനെ പ്രസിഡന്റായും സമ്മേളനം തിരഞ്ഞെടുത്തു

 

Advertisement