അനധികൃത ചാരായ വാറ്റ് 3 പേര്‍ അറസ്റ്റില്‍…

685
Advertisement

അനധികൃതമായി ചാരായം വാറ്റി വില്‍പ്പന നടത്തിയിരുന്ന മൂന്ന് പേരെ ഇരിങ്ങാലക്കട CI എം.കെ സുരേഷ് കുമാര്‍, SI സി.വി ബിബിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കാരുമാത്ര തെക്കേ കടലായി സ്വദേശികളായ കണ്ണേങ്കലത്ത് രവി മകന്‍ ശ്രീജിത്ത് 27 വയസ്സ്, രഞ്ചിത്ത് 30 വയസ്സ്, കണിയങ്കാട്ടില്‍ വിശ്വംഭരന്‍ മകന്‍ രാജേഷ് 38 വയസ്സ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളില്‍ നിന്ന് അനധികൃതമായി വാറ്റിയ ചാരായവും 25 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. ഇന്റര്‍നെറ്റിലുടെയും യൂ ട്യൂബ് വീഡിയോകളിലൂടെയുമാണ് പ്രതികള്‍ വീര്യം കൂടിയ ചാരായം നിര്‍മ്മിക്കാന്‍ പ്രാവീണ്യം നേടിയത്. കാരുമാത്ര കടലായി മേഖലകളില്‍ വ്യാപകമായി ചാരായ വാറ്റും കച്ചവടവും നടക്കുന്നുവെന്ന് പോലീസിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് പോലീസ് ഈ മേഖലകളില്‍ രഹസ്യമായി നിരീക്ഷണം നടത്തിവരുന്നതിനിടയിലാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തില്‍ ഇരിങ്ങാലക്കുട ഡി.വൈ.എസ്. പി ഫേമസ് വര്‍ഗ്ഗീസ്സിന്റെ പ്രത്യേക അന്വേഷണ സംഘങ്ങളായ SI ഡേവീസ് .എ.വി, ASI മാരായ സിജുമോന്‍, വേണുഗോപാല്‍.ടി.കെ, സി .പി. ഒ മാരായ സുനീഷ്.കെ.വി, എ.കെ.മനോജ്, അനൂപ് ലാലന്‍, വൈശാഖ് മംഗലന്‍ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

 

Advertisement