യുവമോര്‍ച്ച നേതാവും ,കൂട്ടാളിയും പിടിയില്‍

723

ഹര്‍ത്താല്‍ ദിന തലേന്ന് വൈകീട്ട് 3.40 മണിക്ക് പുല്ലൂരില്‍ വച്ച് ഓടികൊണ്ടിരുന്ന സ്വകാര്യ ബസ്സ് ആക്രമിച്ച് മുന്‍വശം ഗ്ലാസ്സും മറ്റും തകര്‍ത്ത സംഭവത്തില്‍ യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് തുറവന്‍കാട്
സ്വദേശി പാറേപറമ്പില്‍ വീട്ടില്‍ അഖിലേഷ് (33) , തുറവന്‍കാട് തൈവളപ്പില്‍ വീട്ടില്‍ വിവേക് (19) എന്നിവരെ ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ . സുരേഷ് കുമാറും, SI ബിബിന്‍ CV യും ചേര്‍ന്ന് അറസ്റ്റു ചെയ്തു. നിറയെ യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബേബി ഗോട്ട്’ എന്ന ഇരിങ്ങാലക്കുട – പുതുക്കാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസ്സിനെ ആയിരുന്നു പ്രതികള്‍ ആക്രമിച്ചത്. സംഭവത്തിന്‍ ഉള്‍പ്പെട്ട മറ്റ് രണ്ട് പുല്ലൂര്‍ സ്വദേശികളായ ജിനു , ശ്രീജേഷ് എന്നീപ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. ഹര്‍ത്താലിന്റെ മറവില്‍ ആക്രമം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഇരിങ്ങാലക്കുട DySP ഫേമസ് വര്‍ഗീസ് പറഞ്ഞു. ഷാഡോ പോലീസ് അംഗങ്ങളായ മുരുകേഷ് കടവത്ത്, മനോജ് എ.കെ , അനൂപ് ലാലന്‍ എന്നിവരാണ് അന്യേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

 

Advertisement