ഇരിങ്ങാലക്കുട ബസ് സ്റ്റാന്റിന്റെ ശോചനിവസ്ഥ; കളക്ടര്‍ക്ക് പരാതി

436
Advertisement

.ഇരിങ്ങാലക്കുട: നഗരസഭയ്ക്ക് കീഴിലുള്ള പ്രൈവറ്റ് ബസ് സ്റ്റാന്റിന്റെ ശോചനിവസ്ഥയ്ക്കെതിരെ കളക്ടര്‍ക്ക് പരാതി. പൊതുപ്രവര്‍ത്തകനായ ഷിയാസ് പാളയംകോടാണ് കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. ബസ് സ്റ്റാന്റിലെ ഹൈമാസ്റ്റ് അടക്കമുള്ള ലൈറ്റുകള്‍ വര്‍ഷങ്ങളായി പ്രകാശിക്കാതെ കിടക്കുകയാണെന്നും ശൗചാലയങ്ങളും ഷീ ടോയ്ലറ്റുകളും പ്രവര്‍ത്തനരഹിതമാണെന്നും പരാതിയില്‍ ആരോപിക്കുന്നു. രാത്രികാലങ്ങളില്‍ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ക്ക് വേണ്ടത്ര സുരക്ഷിതത്വം ഇവിടെ ലഭിക്കുന്നില്ല. രാത്രികളില്‍ തെരിവുനായ്ക്കളും മദ്യപാനികളും സാമൂഹ്യവിരുദ്ധരുടേയും വിളയാട്ടമാണ് സ്റ്റാന്റിനുള്ളിലെന്നും പരാതിയിലുണ്ട്. നേരത്തെ മുനിസിപ്പാലിറ്റിക്കും പോലീസിനും ഇതൊക്കെ കാണിച്ച് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. ഇപ്പോള്‍ രാത്രികാലങ്ങളില്‍ ബസ് സ്റ്റാന്റിനുള്ളില്‍ അപകടങ്ങള്‍ കൂടിവരികയാണെന്നും കുറച്ച് ദിവസം മുമ്പ് സ്റ്റാന്റില്‍ വെച്ച് ഒരു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ അതിക്രമം കാണിച്ച സംഭവവും നടന്നു. എന്നാല്‍ ഇപ്പോഴും നഗരസഭ അറിയാത്ത ഭാവത്തിലാണ്. അതിനാല്‍ കളക്ടര്‍ ഇടപെട്ട് ആവശ്യമായ നടപടികളെടുക്കണമെന്നാണ് ഷിയാസിന്റെ ആവശ്യം.