ഇരിങ്ങാലക്കുട: രാത്രി പാര്‍ക്ക് ചെയ്തു കിടക്കുന്ന ലോറിയുടെ ടയറുകളും ബാറ്ററിയും മോഷ്ടിച്ച കേസില്‍ ഒളിവിലായിരുന്ന യാള്‍ അറസ്റ്റിലായി. മുരിയാട് സ്വദേശി അജിത്ത് മഹേശ്വരനെയാണ് ഇരിങ്ങാലക്കുട എസ് ഐ സി.വി.ബിബിനും സംഘവും പിടികൂടിയത്.2015 നവംബറിലാണ് കേസിനാസ്പദമായ സംഭവം.ഇരിങ്ങാലക്കുട മാടായിക്കോണത്ത് എം സാന്റ് യാര്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ടോറസ് ലോറി യുടെ ടയറുകളും ബാറ്ററികളും മോഷ്ടിച്ച കേസിലാണ് അറസ്റ്റ് പീച്ചി സ്വദേശി മധുപുറം ആന്റണി വര്‍ഗ്ഗീസിന്റേതായിരുന്നു ലോറി. സിമന്റുകട്ടകള്‍ അടിയില്‍ വച്ച് ടയറുകള്‍ ഊരിയെടുത്ത സംഘം ബാറ്ററികളും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. രാത്രി പാര്‍ക്ക് ചെയ്ത് പോയ വണ്ടി രാവിലെ ഡ്രൈവര്‍ നോക്കുമ്പോള്‍ ചില സിനിമാരംഗങ്ങളിലെ പോലെ കട്ടപ്പുറത്തിരിക്കുന്ന കാഴ്ചയാണ് കണ്ടത്.സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളിലൊരാളായ അജിത്തിനെ ഇരിങ്ങാലക്കുട DySP ഫെയ്മസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഉള്ള ആന്റി തെഫ്റ്റ് സ്‌ക്വാഡ് അംഗങ്ങളായ മുരുകേഷ്‌കടവത്ത്,അനൂപ് ലാലന്‍മനോജ് AK
രാഹുല്‍AK ചേര്‍ന്നാണ് പിടികൂടിയത്. പ്രതികളില്‍ രണ്ടു പേര്‍ വിദേശത്തേക്ക് കടന്നതായി സൂചന ഉണ്ട്.കേസിലെ മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി ഇരിങ്ങാലക്കുട CI സുരേഷ് കുമാര്‍ Mk പറഞ്ഞു.