ഇരിങ്ങാലക്കുടയിൽ ഏരിയതല സംയോജിത പച്ചക്കറി കൃഷി നടീൽ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ.ബാലൻ നിർവ്വഹിച്ചു

41

ഇരിങ്ങാലക്കുട: സി പി ഐ (എം ) സംയോജിത കൃഷിയുടെ ഭാഗമായി ഇരിങ്ങാലക്കുട ഏരിയാ തല ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ.ബാലൻ നിർവ്വഹിച്ചു. ടൌൺ ഈസ്റ്റിലെ കെ വി ജോഷിയുടെ 1/2ഏക്കർഭൂമിയിലാണ് വിവിധ ഇനം പച്ചക്കറിതൈകൾ നട്ട് വിഷുവിന് വിഷരഹിതകൃഷിക്ക് തുടക്കമായത്.ഏരിയാ സെക്രട്ടറി വി.എ.മനോജ് കുമാർ അധ്യക്ഷനായി. സംയോജിത കൃഷി ഏരിയാ കൺവീനർ ടി.ജി.ശങ്കരനാരായണൻ സ്വാഗതവും ടൗൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി കെ.എം.അജിത്ത് നന്ദിയും പറഞ്ഞു. ഏരിയാ കമ്മിറ്റി അംഗം ഡോ. കെ.പി.ജോർജ്ജ്, ടി.എസ്.സജീവൻ മാസ്റ്റർ, ആർ എൽ ശ്രീലാൽ, ജോസ് ചിറ്റിലപ്പിള്ളി,കെ ജി മോഹനൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Advertisement