മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വയോജനസംഗമം സംഘടിപ്പിച്ചു

344
Advertisement

ഇരിങ്ങാലക്കുട-2018-19 വര്‍ഷത്തെ ജില്ലാപദ്ധതിയുടെ ഭാഗമായി മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പുല്ലൂര്‍ വായനശാലയുടെ സഹകരണത്തോടെ വയോജനസംഗമം സംഘടിപ്പിച്ചു.പരിപാടിയുടെ ഉദ്ഘാടനം ഡോ.കെ പി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു.ശശി തേറാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.ഖാദര്‍ പട്ടേപ്പാടം ആമുഖ പ്രസംഗം നടത്തി.സൈക്കോ തെറാപ്പിസ്റ്റ് സി. സി സുരേഷ് കുമാര്‍ മുതിര്‍ന്ന പൗരന്മാര്‍ നേരിടുന്ന മാനസിക വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു.പുല്ലൂര്‍ സഹകരണബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി ആശംസകളര്‍പ്പിച്ചു.കെ ജി മോഹനന്‍ മാസ്റ്റര്‍ സ്വാഗതവും ,താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു