കൃപാഭവനം കൈമാറി

370

അവിട്ടത്തൂര്‍-അതിജീവനവര്‍ഷത്തോടനുബന്ധിച്ച് അവിട്ടത്തൂര്‍ ഇടവകയില്‍ ഊട്ടുതിരുന്നാള്‍ ഒഴിവാക്കി സമാഹരിച്ച തുക കൊണ്ട് നിര്‍മ്മിച്ച് തട്ടില്‍ മണ്ടി അന്തോണിക്ക് കൈമാറിയ കൃപാഭവനത്തിന്റെ വെഞ്ചിരിപ്പും ,താക്കോല്‍ദാന കര്‍മ്മവും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ അഭിവന്ദ്യ പോളി കണ്ണൂക്കാടന്‍ നിര്‍വ്വഹിച്ചു.പ്രസ്തുത ചടങ്ങില്‍ വികാരി ഫാ.ആന്റോ പാണാടന്‍ ,ജനറല്‍ കണ്‍വീനര്‍ ജോസാലസ് തൊമ്മാന ,കമ്മറ്റി അംഗങ്ങള്‍ ,ഇടവക കൈക്കാരന്മാര്‍ ,കുടുംബയൂണിറ്റ് കേന്ദ്ര സമിതി പ്രസിഡന്റ് ,ഇടവക പ്രതിനിധിയോഗം സെക്രട്ടറി ,കുടുംബയൂണിറ്റ് ഭാരവാഹികള്‍ ,പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം എന്നിവര്‍ പങ്കെടുത്തു

Advertisement